മോസാംബിക്ക് ബോട്ട് അപകടം; ലക്ഷദ്വീപ് സ്വദേശി മരണപെട്ടതായി സ്ഥിരീകരിച്ചു

ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ ലക്ഷദീപ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ലക്ഷദ്വീപ് മിനിക്കൊയ് സ്വദേശി കൊറുഹാജിഗേ അതിരിഗേ ആണ് മരണപ്പെട്ടത്. മരണവിവരം സഹോദരൻ സ്ഥിരീകരിച്ചു. തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് 21 അംഗ ജീവനക്കാരുമായി…

കോൺഗ്രസ്സ് ഓഫീസിൽ കയ്യേറ്റം. പോലീസിൽ പരാതി.

കിൽത്താൻ :- ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ചിലർ കയ്യേറി. ഭിത്തിയിലെ പി.എം. സഈദിൻ്റെ പടത്തിനു മേൽ ചായം തേച്ചു. കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമകളായ പോക്കയ്യോട കുടുംബത്തിലെ ഇളം തലമുറയിലെ ചിലരാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നു. ഈ…

ഭിന്നശേഷിക്കാർക്കായി സ്മാർട്ട് ഫെസ്റ്റ് – 2025 കടമത്തിൽ

കടമത്ത്: ഭിന്നശേഷിക്കാർക്കായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച നാലാമത് ദ്വീപുതല “സ്മാർട്ട് ഫെസ്റ്റ് – 2025” കടമത്ത് ദ്വീപിൽ ഒക്ടോബർ 26, 28 തീയതികളിൽ  വിപുലമായ രീതിയിൽ നടന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിയുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും…

കിൽത്താൻ “അളുവി” -ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കേന്ദ്രം

കിൽത്താൻ : ഇവിടത്തെ പടിഞ്ഞാർ മെയിൻ എൻട്രൻസ് വിഷയത്തിൽ നടപടികൾ വെച്ച് താമസിച്ചതിനെതിരെ നടപടി എടുക്കാൻ ഉത്തരവിട്ട് കേന്ദ്രം. എൻട്രൻസ് വീതിയും ആഴവും കൂട്ടണമെന്ന് നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നതിനെയാണ് ചില ഉദ്യോഗസ്ഥർ സ്വാർത്ഥ ലാഭത്തിന് വേണ്ടി വെച്ച് താമസിപ്പിച്ചത്. 1973…

മുബസ്സിനയുടെ നേട്ടം ദേശീയ അഭിമാനമെന്ന് അഡ്വ. ഹംദുള്ള സയീദ്

കവരത്തി: മുബസ്സിന മുഹമ്മദിന്റെ കായിക നേട്ടം രാജ്യത്തിന്റെ അഭിമാനമെന്ന് ലോക്ക്സഭാംഗവും ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. എം. ഹംദുള്ള സയീദ് പറഞ്ഞു. മുബസ്സിനയുടെ കായിക ജീവിതം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷദ്വീപ് ഭരണകൂടം ആവശ്യമായ സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…

പാരമ്പര്യ മൂല്യങ്ങളോടൊപ്പം വൈജ്ഞാനിക ബന്ധങ്ങൾ സുശക്തമാക്കുക : ഡോ :മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

ലക്ഷദ്വീപ്: തനത് പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ച്  വൈജ്ഞാനിക ബന്ധങ്ങൾ സുശക്തമാക്കണമെന്ന്  എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റും ജാമിഅ മദീനതുന്നൂർ റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. ജാമിഅ മദീനതുന്നൂറിൻ്റെ ലക്ഷദ്വീപിലെ പ്രഥമ ക്യാമ്പസ്  അഗത്തിയിൽ  ഉദ്ഘാടനം നിർവഹിച്ച്…

അമിനിയിൽ പോക്സോ പ്രതി റിമാൻഡിൽ

അമിനി:-  പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അഗത്തിദ്വീപ് സ്വദേശി യൂസുഫ്  (23) നെ അമിനി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. രാഷ്ട്രീയ സമ്മർദ്ധത്തിലൂടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം അമിനി പോലീസ് തടഞ്ഞ് കൊണ്ടാണ് പ്രതിയെ…

കിൽത്താൻ ബോട്ട് അപകടം: മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം

കിൽത്താൻ : കിൽത്താൻ ദ്വീപ് സ്വദേശി ദിൽബർ മുഹമ്മദിന്റെ അഹൽ ഫിഷറീസ് എന്ന മത്സ്യബന്ധന ബോട്ട് തീപിടിത്തത്തിൽ ദുരന്തമുണ്ടായി ജീവനൊഴിഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കിൽത്താൻ ദ്വീപിലെ ബോട്ടുടമ ദിൽബർ മുഹമ്മദ് ടി യുടെ ഇടപെടലിനെ തുടർന്നാണ് നടപടി.…

ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ: ആന്ത്രോത്തിന് കിരീടം

അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിൽ ആർ.എസ്.സി. ആന്ത്രോത്ത് (RSC Androth) കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആന്ത്രോത്ത് ജേതാക്കളായത്.ഫൈനലിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ ആർ.എസ്.സി. അമിനിയാണ് (RSC Amini) രണ്ടാം സ്ഥാനം (റണ്ണേഴ്സ് അപ്പ്) നേടിയത്.…

ലക്ഷദ്വീപ് സ്വദേശിയുടെ നോവലിന് ദേശീയ പുരസ്കാരം

കോഴിക്കോട്: ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങൾ ആസ്‌പദമാക്കി ആന്ത്രോത്ത് സ്വദേശി നമീദ് ഇസ്മയിൽ രചിച്ച ദ ടൈഡ് വിൽ റൈസ് എന്ന നോവലിന് ദ ബുക്ക് ചാനൽ പബ്ലിക്കേഷൻസിന്റെ പെൻ അവാർഡ്. സാഹിത്യവിഭാഗത്തിലെ മികച്ച കൃതിയായി ഈ നോവലിനെ തെരഞ്ഞെടുത്തു. നാളെ ഡൽഹിയിൽ…