പള്ളിപ്പുറം യൂസുഫ് ചെത്ത്ലാത്ത് മരണപ്പെട്ടു.


എറണാകുളം: ചെത്ത്ലാത്ത് ദ്വീപിലെ പള്ളിപ്പുറം യൂസുഫ് കഴിഞ്ഞ രാത്രി എറണാകുളത്തെ ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
ചെത്ത്ലാത്ത് ബിത്ര ദ്വീപുകളിലെ പൊതു കാര്യപ്രസക്തനായ വ്യക്തിയായിരുന്നു അദ്ദേഹം. പള്ളികൾ, മദ്രസകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെല്ലാം എന്നും സജീവമായി ഇടപെട്ട് പ്രവർത്തിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ജനങ്ങൾ സ്നേഹപൂർവ്വം കുന്നി ഉവ്വാ എന്ന വിളിപ്പേരിലായിരുന്നു അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്.


ചെത്ത്ലാത്ത് ദ്വീപിലെ രിഫാഇ റാത്തീബിൻ്റെ രണ്ടാം ഖലീഫയായും ജുമുഅ നിസ്‌ക്കാരത്തിൻ്റെ മആശിറ വിളിക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു ബിത്രയിലേയും ചെത്ത്ലാത്തിലേയും പൊതുപ്രവർത്തനങ്ങളിലെല്ലാം അദ്ദേഹം എന്നും സജീവമായിരുന്നു.
ഫസ്‌ലു റഹ്മാൻ, ആറ്റബി എന്നിവരുടെ പിതാവും റിട്ടയേർഡ് അധ്യാപകൻ കെ.പി. ശാഫി മാസ്റ്ററുടെ ഭാര്യാ പിതാവും എ. കാസ്മി യുടെ അളിയനും ആണ് അദ്ദേഹം
മട്ടാഞ്ചേരി മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ ഇന്ന് രാവിലെ ഖബറടക്കം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *