പെയിന്റിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടവുമായി കിൽത്താൻ സ്വദേശി താജുദ്ദീൻ

കിൽത്താൻ: പെയിന്റിങ് രംഗത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കിൽത്താൻ ദ്വീപിലെ ചാക്കുളം വീട്ടിൽ സി.കെ. താജുദ്ദീൻ. രണ്ടുനില വീട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒറ്റയ്ക്ക് പെയിന്റ് ചെയ്താണ് താജുദ്ദീൻ ഈ നേട്ടം സ്വന്തമാക്കിയത്.

1596.79 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭാഗം വെറും 53 മണിക്കൂർ 37 മിനിറ്റ് 3 സെക്കൻഡ് കൊണ്ടാണ് താജുദ്ദീൻ ഒറ്റയ്ക്ക് പെയിന്റ് ചെയ്തത്. ‘Fastest Individual to Paint a Two-Storey Residential Building Solo’ എന്ന വിഭാഗത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026-ൽ ഇടം നേടിയത്.

നേട്ടത്തിന്റെ ഭാഗമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും അദ്ദേഹത്തിന് ലഭിച്ചു. തന്റെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും താജുദ്ദീൻ പറഞ്ഞു. തൊഴിൽ വൈദഗ്ധ്യവും കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച താജുദ്ദീൻ കിൽത്താൻ ദ്വീപിനും ലക്ഷദ്വീപിന് ഒന്നാകെയും അഭിമാനമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *