കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കി ‘ഐലൻഡ് മാർക്കറ്റ്’ (Island Market) എന്ന പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചു. വിവിധ ദ്വീപുകളിലെ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ബന്ധിപ്പിക്കുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം.
www.islandmarket.in എന്ന വെബ്സൈറ്റിലൂടെ പുതിയതും ഉപയോഗിച്ചതുമായ സാധനങ്ങളുടെ വിൽപ്പനയ്ക്കായി സൗജന്യമായി പരസ്യങ്ങൾ പ്രസിദ്ധീകരിക്കാം. ബോട്ടുകൾ, എൻജിനുകൾ, സ്കൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ, കൊപ്ര, ഫർണിച്ചറുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ചിത്രങ്ങളും വിവരങ്ങളും സഹിതം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്.
ലക്ഷദ്വീപിലെ പത്ത് ജനവാസ ദ്വീപുകൾക്കും പ്രത്യേകം ഫിൽട്ടർ സംവിധാനം ഒരുക്കിയിട്ടുണ്ട്. കവരത്തി, അഗത്തി, മിനിക്കോയ്, അമിനി, കടമത്ത്, ചെത്ലാത്ത്, കൽപ്പേനി, കിൽത്താൻ, ആന്ത്രോത്ത്, ബിത്ര എന്നീ ദ്വീപുകളിലെ വിൽപ്പനയ്ക്കുള്ള സാധനങ്ങൾ ഉപയോക്താക്കൾക്ക് പ്രത്യേകം തിരയാനാകും.
ഇടനിലക്കാരില്ലാതെ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നേരിട്ട് ആശയവിനിമയം നടത്താനുള്ള സൗകര്യവും പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്. ചാറ്റ്, ഫോൺ കോൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങളുടെ വിലയും മറ്റ് വിവരങ്ങളും നേരിട്ട് ചോദിച്ചറിയാനും ബ്രോക്കറേജ് ഇല്ലാതെ ഇടപാടുകൾ നടത്താനും സാധിക്കുമെന്ന് പ്ലാറ്റ്ഫോമിന്റെ പ്രചാരണക്കുറിപ്പിൽ പറയുന്നു.
ദ്വീപുകൾ തമ്മിലുള്ള പ്രാദേശിക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യാപാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പുതിയ പ്ലാറ്റ്ഫോം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ലക്ഷദ്വീപിലെ പ്രാദേശിക വ്യാപാര മേഖലയെ ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയൊരു ചുവടുവെപ്പാണ് ഐലൻഡ് മാർക്കറ്റ്.
വെബ്സൈറ്റ്: https://www.islandmarket.in
