കവരത്തി: ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (LTCC) ജനറൽ സെക്രട്ടറിമാരായി ടി. കാസിമിനെയും എം. അലി അക്ബറിനെയും നിയമിച്ചു. ലക്ഷദ്വീപ് എം.പി.യും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ. എം. ഹംദുള്ള സഈദാണ് നവംബർ 21-ന് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സംഘടനയോടുള്ള ഇരുവരുടെയും അനുഭവസമ്പത്ത്, പ്രതിബദ്ധത, സമർപ്പിത സേവനം എന്നിവ പരിഗണിച്ചാണ് നിയമനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തത്വങ്ങൾ, നയങ്ങൾ, പരിപാടികൾ, ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ചുമതലകൾ നിർവഹിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
