ലഗൂൺ ക്ലീനിംഗ് @കിൽത്താൻ;ക്യാമ്പ് സംഘടിപ്പിച് സിപിഐ(എം)

കിൽത്താൻ: “കടലും തീരവും സംരക്ഷിക്കുക”എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നവംബർ 25 ന് സിപിഐ(എം),DYFI കിൽത്താൻ യൂണിറ്റ് സംഘടിപ്പിച്ച ലഗൂൺ ക്ലീനിംഗ് അറ്റ് കിൽത്താൻ എന്ന പരിപാടി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി സദഖത്തുള്ള ഉദ്ഘാടനം ചെയ്തു.

DYFI കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് ഷിയാസ് ഖാൻ,സെക്രട്ടറി കെ.നിസാമുദ്ധീൻ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ ക്യാമ്പിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

സിപിഐ(എം),DYFI സംയുക്തമായി സംഘടിപ്പിച്ച ക്ലീനിംഗ് ക്യാമ്പ് ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ നീണ്ടു നിന്നു.
ക്യാമ്പിന് എത്തിയവർക്ക് പായസവും മറ്റ് സഹായങ്ങളും നൽകിയും അയൽവാസികളും യുവതി യുവാക്കളും ക്യാമ്പിന്റെ ഭാഗമായി.

നാട്ടുകാരുടെയും തൊഴിലാളി സംഘടനകളുടെയും സഹായത്തോടെ ലഗൂൺ ക്ലീനിംഗ് അറ്റ് കിൽത്താൻ എന്ന പരിപാടി ഒരു പരമ്പരയായി തുടരാൻ ആലോചിക്കുന്നുണ്ടെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അതിന് ആവശ്യമാണെന്നും സിപിഐ(എം)ന്റെ മുതിർന്ന അംഗവും ബ്രാഞ്ച് ട്രഷററു മായ നൂറുൽ ഹസ്സൻ നന്ദി പ്രസംഗത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *