മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് ഉരു മുങ്ങി; ജീവനക്കാർ സുരക്ഷിതർ

ബേപ്പൂർ: ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക് പുറപ്പെട്ട MSV JESUS HEART എന്ന ഉരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് മുങ്ങി. അപകടത്തിൽ ഉരുവിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഏജന്റിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ അറിയിച്ചു. ഇന്നലെ വൈകിട്ട് 6.30-ന് ബേപ്പൂരിൽ നിന്ന് കവരത്തിയിലേക്ക്…

ഡോ. കെ.കെ. മുഹമ്മദ് കോയയുടെ ഭാര്യ കുഞ്ഞിപാപ്പാട ബീ അന്തരിച്ചു

കൽപ്പേനി: ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന  ഡോ. കെ.കെ. മുഹമ്മദ് കോയയുടെ ഭാര്യ കുഞ്ഞിപാപ്പാട ബീ  അന്തരിച്ചു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം. അവരുടെവിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഡോ. കെ.പി. മുഹമ്മദ് സാദിഖിൻ്റെ മാതാവും, അഡ്വ. കെ.പി. മുത്തിൻ്റെ സഹോദരിയുമാണ്…

ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ ഒരുമിച്ച് മുന്നോട്ട് പോകും; സിജെപി സർവകക്ഷി യോഗം വിജയകരം

കവരത്തി: ലക്ഷദ്വീപിലെ പൊതുവിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രഖ്യാപിച്ചു. സി.ജെ.പി (CJP) ലക്ഷദ്വീപ് ഘടകത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്, മുൻ എം.പി…

കിൽത്താനിൽ ജനകീയ പ്രതിഷേധം; തുടർപ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ

കിൽത്താൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനാധിപത്യവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവുമായും കിൽത്താൻ ദ്വീപിൽ ശക്തമായ ജനകീയ പ്രതിഷേധം നടന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കിൽത്താൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിൽ ആബാലവൃദ്ധം ജനങ്ങൾ…

കിൽത്താനിയിൽ ഇന്ന് ജനകീയ പ്രതിഷേധം

കിൽത്താൻ: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷനുമെതിരെ കിൽത്താൻ ദ്വീപിൽ ഇന്ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. യുവജന കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒരുമിപ്പിച്ചാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഇന്ന്…

കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ കുറവ് പരിഹരിക്കണം; പുതിയ കോഴ്സുകൾ ഉടൻ ആരംഭിക്കണം: എം.പി ഹംദുള്ള സഈദ്

കവരത്തി: ലക്ഷദ്വീപിലെ കട്മത്ത്, ആന്ത്രോത്ത് ഗവൺമെന്റ് കോളേജുകളിൽ അധ്യാപകരുടെ സേവനകാലാവധി നീട്ടുന്നതിനും പുതുതായി അനുവദിച്ച കോഴ്സുകൾ ഉടൻ ആരംഭിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ്. ഇക്കാര്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ സെക്രട്ടറി ജിതേന്ദ്ര യാദവ്…

ഐഎഎസ് ഉദ്യോഗസ്ഥൻ ജിതേന്ദർ യാദവിന് ലക്ഷദ്വീപ് ഡിസിഒയുടെ അധിക ചുമതല

ന്യൂഡൽഹി: മുതിർന്ന എജിഎംയുടി (AGMUT: 2010) കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ജിതേന്ദർ യാദവിന് ലക്ഷദ്വീപിലെ ‘ഡയറക്ടർ ഓഫ് സെൻസസ് ഓപ്പറേഷൻസ്’ (DCO / ഡയറക്ടർ ഓഫ് സിറ്റിസൺ രജിസ്ട്രേഷൻ) ആയി അധിക ചുമതല നൽകി. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (DTC) മാൽദ്വീപ്…

ലക്ഷദ്വീപിലേക്ക് അനധികൃത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ കർശന നടപടി; പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം

കവരത്തി: മെയിൻലാൻഡിൽനിന്ന് ലക്ഷദ്വീപിലേക്ക് അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ കർശന നടപടികളുമായി ലക്ഷദ്വീപ് പോലീസ്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (OIC) പോലീസ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക നിർദ്ദേശം നൽകി. സ്റ്റേറ്റ് ടൊബാക്കോ കൺട്രോൾ സെൽ (STCC)…

ഡോ. കെ.പി മുഹമ്മദ് ഖാൻ; നാടിന്റെ മിടിപ്പറിഞ്ഞ ഭിഷഗ്വരൻ

എറണാകുളം മറൈൻ ഡ്രൈവിൽ സുഹൃത്തുക്കളോടൊപ്പം  ഇരിക്കുമ്പോഴാണ് നെഞ്ചു പിളർക്കുന്ന ആ വാർത്ത തേടിയെത്തുന്നത്. അതുവരെ ജീവസ്സുറ്റതായിരുന്ന അന്തരീക്ഷത്തിൽ പെട്ടെന്ന് സങ്കടത്തിന്റെ പെരുങ്കടൽ ഇരമ്പിയാർത്തു. കേട്ടത് അസത്യമാകണേ എന്ന് മനസ്സ് പ്രാർത്ഥിച്ചെങ്കിലും വിധി അതിക്രൂരമായിരുന്നു. പതിറ്റാണ്ടുകളുടെ ഓർമ്മച്ചെപ്പുകൾ ബാക്കിവെച്ച്, നാട്ടുകാർക്ക് തണലായി അരികിലുണ്ടായിരുന്ന…

കിൽത്താൻ ദ്വീപിന്റെ പ്രിയ ഡോക്ടർ കെ.പി. മുഹമ്മദ് ഖാൻ മരണപ്പെട്ടു

കിൽത്താൻ: കിൽത്താൻ ദ്വീപ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ.പി. മുഹമ്മദ് ഖാൻ (മാമ്മാ ഡോക്ടർ) മരണപ്പെട്ടു. 18.10.2026-ന് രാത്രി  കിൽത്താൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിൽത്താൻ ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കവരത്തിയിൽ നിന്നാണ് ഹയർ സെക്കൻഡറി പഠനം…