ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ചാമ്പ്യന്മാരായി ആന്ത്രോത്ത്

കിൽത്താൻ: ലക്ഷദ്വീപിലെ ഏറ്റവും വലിയ  കായികമേളയായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻ്റെ 34-ാം മേള വിജയകരമായി സമാപിച്ചു. ആവേശഭരിതമായ മത്സരം നിറഞ്ഞ ദിവസങ്ങൾക്ക് വിരാമമിട്ട് ആന്ത്രോത്ത് ദ്വീപ് പതിവ് പോലെ ഈ വർഷത്തെ കിരീടവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അമിനിയും, മൂന്നാം സ്ഥാനം…

ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ: ആന്ത്രോത്തിന് കിരീടം

അമിനി: ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിൽ ആർ.എസ്.സി. ആന്ത്രോത്ത് (RSC Androth) കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആന്ത്രോത്ത് ജേതാക്കളായത്.ഫൈനലിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ ആർ.എസ്.സി. അമിനിയാണ് (RSC Amini) രണ്ടാം സ്ഥാനം (റണ്ണേഴ്സ് അപ്പ്) നേടിയത്.…

സ്കൂൾ ഗെയിംസ് നവംബർ 4 മുതൽ നവംബർ  13 വരെ

കവരത്തി: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 പുനഃക്രമീകരിച്ചതായി ലക്ഷദ്വീപ് കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. ആദ്യം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഇനി നവംബർ 4 മുതൽ നവംബർ 13, 2025…

ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് നീട്ടിവെച്ചു

കിൽത്താൻ: ഒക്ടോബർ 24-ന് കിൽത്താനിൽ ആരംഭിക്കാനിരുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 നീട്ടിവെച്ചതായി സംഘാടക സമിതി അറിയിച്ചു. കായിക-യുവജനകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മത്സരങ്ങൾ മാറ്റിവെച്ചത്. പുതിയ തീയതികൾ ഇതുവരെ വകുപ്പ് അറിയിച്ചിട്ടില്ല. പുതുക്കിയ ഷെഡ്യൂൾ ലഭിക്കുന്നതോടെ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും…

ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പ് കിരീടം അമിനിക്ക്

അമിനി: ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് നടന്ന ഇൻ്റർ-ഐലൻഡ് ത്രോബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ ഇന്ന് അമിനി ദ്വീപിൽ അരങ്ങേറി. ആതിഥേയരായ അമിനി ദ്വീപും ശക്തരായ കടമത്ത് ദ്വീപും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിൽ, 2-1 എന്ന സെറ്റ് നിലയ്ക്ക് വിജയം…

ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾസെമി പൂളുകൾ തീരുമാനമായി

അമിനി:- ഇൻ്റർ ഐലൻ്റ് ഫുഡ്ബാൾ മൽസരങ്ങളിൽ ഇന്ന് നടന്ന മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ത്രോത്ത് ചെത്ത്ലാത്തിനെ തോൽപ്പിച്ചതോടെ അന്ത്രോത്ത് സെമി ഫൈനലിൽ കടന്നു. നേരത്തെ അഗത്തി, അമിനി , കിൽത്താൻ ദ്വീപുകൾ സെമിയിൽ പ്രവേശിച്ചിരുന്നു. ചെത്ത് ലാത്തിനെതിരെ അന്ത്രോത്തിന് മൂന്ന്…

പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലോഗോ പ്രകാശനം

കവരത്തി ദ്വീപിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയുള്ള പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസൺ ലോഗോ കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ വെച്ച് പ്രകാശനം ചെയ്തു. പരിപാടിയിൽ DYSP & അസിസ്റ്റന്റ് കമാന്റർ ഗണേഷ് കുമാർ, LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി…

കിൽത്താൻ ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം ചെയ്തു

34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കിൽത്താൻ ഐലൻഡ് ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം നടത്തി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹേയ് ആച്ചി ഔപചാരികമായി ജേഴ്സി പ്രകാശനം ചെയ്തു. ഗെയിംസിനായി ആവേശം നിറഞ്ഞ കിൽത്താൻ ടീമിന്റെ ആരാധകരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ…

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി മുഹമ്മദ് ഐമൻ

ന്യൂഡൽഹി: ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നേട്ടം കുറിച്ച് മുഹമ്മദ് ഐമൻ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ 30 അംഗ സാധ്യതാ പട്ടികയിൽ ഇടം നേടി. ഒക്ടോബർ മാസത്തെ FIFA ഇന്റർനാഷണൽ വിൻഡോ മത്സരങ്ങൾക്കായി ഹെഡ് കോച്ച് ഖാലിദ് ജമീൽ…

CSL ചാമ്പ്യൻഷിപ്പിന് അയർലൻഡിൽ നിന്ന് ടൈറ്റിൽ സ്പോൺസർ

ചെത്ത്ലത്ത്: 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന ഫീനിക്സ് arts and sports അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെത്തലത്ത് സോക്കർ ലീഗ് (CSL) സീസൺ 2ന്റെ ടൈറ്റിൽ സ്പോൺസറായി അയർലൻഡിലെ പ്രശസ്ത സ്ഥാപനമായ OCEANA ഓർഗാനിക് പ്രൊഡക്റ്റ്സ് സി.ഇ.ഒ ഡോ. സ്റ്റെഫൻ ക്രെയ്ൻ രംഗത്തെത്തി. 2022-ൽ…