SSF ദേശീയ സാഹിത്യോത്സവ്  ചരിത്ര നേട്ടവുമായി ലക്ഷദ്വീപ്


ചെന്നൈ: ചെന്നൈയിൽ സമാപിച്ച എസ്എസ്എഫ് ദേശീയ സാഹിത്യോത്സവത്തിൽ മികച്ച പ്രകടനം നടത്തി ലക്ഷദ്വീപ് ടീം. രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിൽ നൂറിലധികം പോയിന്റുകൾ കരസ്ഥമാക്കിയാണ് ലക്ഷദ്വീപ് പ്രതിഭകൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.
സീനിയർ വിഭാഗം മത്സരങ്ങളിൽ അഗത്തി സ്വദേശി മുഹമ്മദ് അൽ ഖൈസ് ഇംഗ്ലീഷ് കഥാരചനയിൽ ഒന്നാം സ്ഥാനം നേടി ദ്വീപിന്റെ അഭിമാനമുയർത്തി. സാങ്കേതിക വിഭാഗമായ സീനിയർ എ.ഐ പ്രോംപ്റ്റിംഗിൽ അന്ത്രോത്ത് സ്വദേശി ഖുത്തുബുദ്ദീൻ എ.ഐ ഒന്നാം സ്ഥാനവും, സീനിയർ ഐഡിയത്തോണിൽ മുഹമ്മദ് തമീമും സംഘവും രണ്ടാം സ്ഥാനവും സ്വന്തമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ലക്ഷദ്വീപിന്റെ കലാ-സാഹിത്യ-സാങ്കേതിക മുന്നേറ്റങ്ങൾക്ക് പുതിയ ഊർജവും ദിശയും പകരുന്ന ചരിത്രപരമായ ഒരു കുതിച്ചുചാട്ടമാണിത്. ദേശീയ വേദികളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രശോഭിക്കാൻ ദ്വീപിലെ യുവജനങ്ങൾക്ക് ഈ നേട്ടം വരുംദിവസങ്ങളിൽ മികച്ച പ്രചോദനമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *