മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചനയില്ലാതെ പുതിയ നിയന്ത്രണം: LFA പ്രതിഷേധം

ഫിഷിംഗ് ഏരിയ, സമയം, ഉപകരണങ്ങൾ എന്നിവ നിയന്ത്രിക്കാനുള്ള അധികാരം സംബന്ധിച്ച് സമഗ്ര നിയമപരിശോധന ആവശ്യപ്പെടുന്നു

കവരത്തി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും പരമ്പരാഗത മത്സ്യബന്ധന രീതികളെയും നേരിട്ട് ബാധിക്കാവുന്ന പുതിയ മത്സ്യബന്ധന നിയന്ത്രണങ്ങൾ സംബന്ധിച്ച് ആവശ്യമായ stakeholder consultation നടത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തണമെന്ന് Lakshadweep Fishermen Association (LFA) ആവശ്യപ്പെട്ടു.

2026 സെപ്റ്റംബർ 21-ന് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം, Lakshadweep Marine Fisheries Regulation, 2026 (No. 1 of 2026)-ലെ Section 5(1)(d) പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് വിവിധ fishing gears-ന്റെ ഉപയോഗം നിർദ്ദിഷ്ട പ്രദേശങ്ങളിൽ നിരോധിക്കുന്നത്.

വിജ്ഞാപനപ്രകാരം purse seine, ring seine, pelagic trawl, mid-water trawl, bottom trawl, drift gill net, shore seine, encircling nets, spear fishing എന്നിവ നിരോധിച്ചിട്ടുണ്ട്. അതേസമയം, പരമ്പരാഗത pole-and-line tuna fishing-നായി ജീവനുള്ള bait fish പിടിക്കുന്നതിനുള്ള bait seines, ചെറിയ surrounding nets എന്നിവയ്ക്ക് ഒഴിവാക്കലും നൽകിയിട്ടുണ്ട്.

മത്സ്യസമ്പത്ത് സംരക്ഷണം, പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ സംരക്ഷണം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണം എന്നിവയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യങ്ങളായി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഈ ലക്ഷ്യങ്ങൾ അംഗീകരിക്കുന്നതിനൊപ്പം, പുതിയ നിയന്ത്രണങ്ങളുടെ പ്രായോഗിക പ്രത്യാഘാതങ്ങൾ മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്തിട്ടുണ്ടോ എന്നതാണ് LFA ഉയർത്തുന്ന പ്രധാന ചോദ്യം.

കഴിഞ്ഞ നാല് വർഷമായി ലക്ഷദ്വീപിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസംവിധാനം നിലവിലില്ലാത്ത സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉപജീവനവും നേരിട്ട് ബാധിക്കുന്ന ഇത്തരം സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ LFA പോലുള്ള മത്സ്യത്തൊഴിലാളി സംഘടനകളുമായും Registered Fishermen Cooperative Societies-ുമായും ആവശ്യമായ consultation നടത്തിയിട്ടുണ്ടോ എന്ന് Administration വ്യക്തമാക്കണമെന്ന് LFA ആവശ്യപ്പെട്ടു.

ഫിഷിംഗ് ഏരിയയും സമയവും നിശ്ചയിക്കുന്ന അധികാരം — നിയമപരിശോധന അനിവാര്യം

പുതിയ Regulation-ന്റെയും Rules-ന്റെയും അടിസ്ഥാനത്തിൽ ഏത് പ്രദേശത്ത് മത്സ്യബന്ധനം നടത്താം, ഏത് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്താം, ഏത് കാലയളവിൽ മത്സ്യബന്ധനം അനുവദിക്കാം, എത്ര സമയം മത്സ്യബന്ധനം നടത്താം, ഏതുതരം fishing gear ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളിൽ Administration-ന് നൽകപ്പെട്ടിരിക്കുന്ന അധികാരത്തിന്റെ കൃത്യമായ പരിധി എന്താണെന്നതും LFA പരിശോധിക്കും.

ഇത്തരം അധികാരങ്ങൾ വിനിയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും safeguards-ഉം ഉണ്ടോ, മത്സ്യത്തൊഴിലാളികളുമായി consultation നടത്തേണ്ടതുണ്ടോ, ഇത്തരം തീരുമാനങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായ നിയമപരമായ പരിഹാര മാർഗങ്ങൾ എന്തൊക്കെയാണ് എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് LFA ചൂണ്ടിക്കാട്ടി.

ഒരു നിയന്ത്രണം പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് കൊണ്ടുവരുന്നതെങ്കിലും, അതിന്റെ പ്രായോഗിക ഫലം മത്സ്യത്തൊഴിലാളിയുടെ ദിവസേനയുള്ള തൊഴിൽ, വരുമാനം, മത്സ്യബന്ധന സ്വാതന്ത്ര്യം, പരമ്പരാഗത രീതികൾ എന്നിവയെ ബാധിക്കുന്നതാണെങ്കിൽ, അതിന്റെ നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സമഗ്രമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് LFAയുടെ നിലപാട്.

LFA State Committee അടിയന്തര യോഗം

ഇതുമായി ബന്ധപ്പെട്ട് LFA State Committee ഇന്ന് വൈകിട്ട് 4 മണിക്ക് അടിയന്തര യോഗം ചേരും.

യോഗത്തിൽ:

– 2026 Marine Fisheries Regulation വിശദമായി പഠിക്കുക;
– 2026 Marine Fisheries Rules പരിശോധിക്കുക;
– സെപ്റ്റംബർ 21-ലെ Gazette Notification പരിശോധിക്കുക;
– നിരോധിക്കപ്പെട്ട fishing gears-ന്റെ പ്രായോഗിക പ്രത്യാഘാതങ്ങൾ വിലയിരുത്തുക;
– fishing area, fishing season, fishing hours എന്നിവ നിയന്ത്രിക്കുന്നതിനുള്ള Administration-ന്റെ അധികാരപരിധി പരിശോധിക്കുക;
– stakeholder consultation നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക;
– ബന്ധപ്പെട്ട രേഖകൾ RTI മുഖേന ആവശ്യപ്പെടണോ എന്ന് തീരുമാനിക്കുക;
– നിയമ വിദഗ്ധരുടെ അഭിപ്രായം തേടുക;
– ആവശ്യമായാൽ Administration-ന് representation നൽകുക;
– NGOകൾ, പൊതുപ്രവർത്തകർ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, നിയമ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുമായി വിപുലമായ ചർച്ചകൾ സംഘടിപ്പിക്കുക;
– ആവശ്യമായ തുടർ നിയമനടപടികളുടെ സാധ്യത പരിശോധിക്കുക

എന്നിവ പ്രധാന അജണ്ടകളായിരിക്കും.

LFA State Legal Advisor ഹുസ്സുനുൽ ജംഹർ പറഞ്ഞു:

«“മത്സ്യസമ്പത്ത് സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉപജീവനവും ബാധിക്കുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ, നിയമം Administration-ന് നൽകുന്ന അധികാരത്തിന്റെ പരിധിയും അതിന്റെ പ്രയോഗരീതിയും വ്യക്തമായി പരിശോധിക്കണം. എവിടെ മത്സ്യബന്ധനം നടത്താം, എപ്പോൾ നടത്താം, എത്ര സമയം നടത്താം, ഏത് fishing gear ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നൽകുന്നത്, അതിന് എന്തെല്ലാം നിയമപരമായ safeguards ഉണ്ട്, മത്സ്യത്തൊഴിലാളികളുമായി consultation നടത്തിയിട്ടുണ്ടോ എന്നിവ LFA വിശദമായി പരിശോധിക്കും.”»

“നിയമത്തെക്കുറിച്ച് പൂർണ്ണമായി പഠിച്ച ശേഷമേ LFA അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കുന്നതിനൊപ്പം സമുദ്ര മത്സ്യസമ്പത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കുന്ന ശാസ്ത്രീയവും സുതാര്യവുമായ സമീപനമാണ് ആവശ്യം.”

ഹുസ്സുനുൽ ജംഹർ
State Legal Advisor
Lakshadweep Fishermen Association (LFA)

Leave a Reply

Your email address will not be published. Required fields are marked *