ശംഊൻ ഫൈസി സ്മരണിക പ്രകാശനം ചെയ്തു


കിൽത്താൻ :- മരണമടഞ്ഞ കിൽത്താൻ ദ്വീപ് ഖാളി ശം ഊൻ ഫൈസി ഉസ്താദിനെ കുറിച്ചുള്ള സ്മരണിക പ്രകാശനം ചെയ്തു ഇന്ന് (29.09.2026) രാത്രി ദാറു തഅലീമുൽ ഇസ്ലാം മദ്രസ അംഗണത്തിൽ നടന്ന ചടങ്ങിൽ നാഇബ് ഖാളി പി.ടി. മുഹമ്മദ് ഫൈസി പ്രകാശന കർമ്മം നിർവ്വഹിച്ചു. ടി. ഐ. സർഫ്രാസ് മാഷ് പ്രഥമ കോപ്പി സ്വീകരിച്ചു. ചീഫ് എഡിറ്റർ എൻ. ഇസ്മത്ത് ഹുസൈൻ സ്മരണിക പരിചയപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ചു. പ്രമുഖ എഴുത്തുകാരൻ കെ. ബാഹിർ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്.കിൽത്താൻ യൂണിറ്റാണ് സ്മരണിക പ്രസിദ്ധീകരിച്ചത്. മാസാന്ത മജ്‌ലിസ് നൂറിൻ്റെ ഭാഗമായിട്ടാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. വ്യക്തികളെ കുറിച്ചുള്ള നാലാമത്തെ സ്മരണികയാണ് കിൽത്താൻ ദ്വീപിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നത്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ആളുകൾ സ്മരണിക സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *