തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവർത്തനത്തിൽ നിഴൽ വീഴ്ത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതിഷേധം: മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന്മേൽ നിഴൽ വീഴ്ത്തുന്ന ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എൻസിപി (എസ്പി) ദേശീയ ജനറൽ സെക്രട്ടറിയും മുൻ മുൻ എംപിയുമായ പി.പി. മുഹമ്മദ് ഫൈസൽ.

SIR അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായ മറുപടി നൽകാൻ ബാധ്യസ്ഥമാണെന്ന് മുഹമ്മദ് ഫൈസൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി നടക്കുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്ക് വ്യക്തതയും സുതാര്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *