എം. നസീർ കിൽത്താൻ മരണപ്പെട്ടു


കിൽത്താൻ: മാടത്തിയബാൽ നസീർ മരണപ്പെട്ടു. വീട്ടിൽ ബോധം കെട്ടു വീണ അദ്ദേഹത്തെ പി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചമയം ഹാജാഹുസൈൻ വേണം നിങ്ങളെ നേതൃത്വത്തിലേക്ക് എന്ന ഒരു ചെറു ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. സാഹിത്യ പ്രവർത്തക സംഘത്തിൻ്റെ ഒരു പ്രവർത്തകൻ കൂടിയായിരുന്നു. കുറേ കാലമായി അസുഖ ബാധിതനായി കഴിയുകയായിരുന്നു.

അദ്ദേഹം ആശ്രയ CSC കിൽത്താൻ കേന്ദ്രത്തിലെ VLE (Village Level Entrepreneur) ആയിരുന്നു. നസീറിന്റെ നിര്യാണത്തിൽ ലക്ഷദ്വീപിലെ ആശ്രയ CSCയുടെ വിവിധ കേന്ദ്രങ്ങളിലെ സഹപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി സെപ്റ്റംബർ 23ന് എല്ലാ ദ്വീപുകളിലെയും ആശ്രയ CSC കേന്ദ്രങ്ങൾ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *