ലക്ഷദ്വീപ് ഭരണകൂടത്തിൽ വൻ ഭരണപരിഷ്കാരം; വകുപ്പുകൾ കൂട്ടിച്ചേർത്തു, ജീവനക്കാരെ പുനർവിന്യസിക്കും



കവരത്തി: ലക്ഷദ്വീപ് ഭരണസംവിധാനത്തിൽ സമൂലമായ ഭരണപരിഷ്കാരങ്ങൾക്ക് ഉത്തരവ്. ധനകാര്യ അക്കൗണ്ട്സ് വകുപ്പ് ഇന്ന് [21/09/2026] ഇറക്കിയ ഉത്തരവ് പ്രകാരം [F.No.1/1/2026-FIN(2)/37] നിലവിലെ വികേന്ദ്രീകൃത മാതൃക അവസാനിപ്പിച്ച് കേന്ദ്രീകൃത, സംയോജിത മാതൃക നടപ്പിലാക്കും.

ഇ-ഓഫീസ്, PFMS തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ ഓരോ ദ്വീപിലും പ്രത്യേക എസ്റ്റാബ്ലിഷ്‌മെന്റ്, അക്കൗണ്ട്സ്, ലീഗൽ വിഭാഗങ്ങൾ നിലനിർത്തേണ്ടതില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം.

പ്രധാന പരിഷ്കാരങ്ങൾ:

1. പ്രവർത്തനങ്ങൾ കവരത്തിയിലേക്ക് കേന്ദ്രീകരിക്കും:*
– *എസ്റ്റാബ്ലിഷ്‌മെന്റ്:* എല്ലാ വകുപ്പുകളുടെയും പോസ്റ്റ് സൃഷ്ടിക്കൽ, റിക്രൂട്ട്മെന്റ് റൂൾസ്, നിയമനം, MACP, അച്ചടക്ക നടപടി, APAR തുടങ്ങിയവ സർവീസസ് വകുപ്പ്, സെക്രട്ടേറിയറ്റ് കവരത്തിയിലേക്ക്.
– *അക്കൗണ്ട്സ്:* ശമ്പളം, ട്രാൻസ്ഫർ/ LTC അഡ്വാൻസ്, മെഡിക്കൽ റീഇംബേഴ്സ്മെന്റ്, ഇൻക്രിമെന്റ്, GPF/NPS, പെൻഷൻ തുടങ്ങിയ എല്ലാ സാമ്പത്തിക കാര്യങ്ങളും ധനകാര്യ വകുപ്പിലേക്ക്.
– *ലീഗൽ:* എല്ലാ കോടതി കേസുകളും മറുപടി സത്യവാങ്മൂലം തയ്യാറാക്കലും നിയമ വകുപ്പിലേക്ക്.

*2. വകുപ്പുകൾ ലയിപ്പിച്ചു – 25 സംയോജിത വകുപ്പുകൾ:*
സമാന സ്വഭാവമുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് 25 ഇന്റഗ്രേറ്റഡ് ഡിപ്പാർട്ട്മെന്റുകളാക്കി. ഉദാ: കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് ഒന്നിച്ച്; വിദ്യാഭ്യാസം, കായികം, യുവജനകാര്യം ഒന്നിച്ച്; സഹകരണം, ഭക്ഷ്യം, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി ഒന്നിച്ച് തുടങ്ങിയവ.

*3. DDO മാരുടെ എണ്ണം വെട്ടിക്കുറച്ചു:*
നിലവിൽ 111 ഉണ്ടായിരുന്ന ചെക്ക് ഡ്രോയിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാരെ (CDDO) 54 ആയി കുറയ്ക്കും. എല്ലാവരെയും PAO, കവരത്തിയിലേക്ക് NCDDO ആക്കി മാറ്റും. കവരത്തിയിൽ ഓരോ സംയോജിത വകുപ്പിനും ഒരു DDO മാത്രം. മറ്റ് ദ്വീപുകളിൽ DC/BDO ഓഫീസുകൾ വഴി DDO ചുമതല.

*4. ദ്വീപുകളിലെ ഓഫീസുകൾ ലയിപ്പിക്കും:*
ഒരേ ദ്വീപിൽ ഒരേ വകുപ്പിന്റെ ഒന്നിലധികം ഓഫീസുകൾ ഉണ്ടെങ്കിൽ പ്രധാന ഓഫീസുമായി ലയിപ്പിക്കും. ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, നഴ്സിംഗ് കോളേജ്, പാരാമെഡിക്കൽ കോളേജ് എന്നിവയുടെ ഭരണപരമായ കാര്യങ്ങൾ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് വഴി.

*5. മിനിസ്റ്റീരിയൽ ജീവനക്കാരെ പൂളിംഗ്:*
പുറം ദ്വീപുകളിൽ വിവിധ ഓഫീസുകളിലായി ചിതറിക്കിടക്കുന്ന ക്ലറിക്കൽ ജീവനക്കാരെ DC/BDO ഓഫീസിന് കീഴിൽ പൂൾ ചെയ്യും. ആവശ്യാനുസരണം ജോലി നൽകാൻ DC മാർക്ക് അധികാരം. LPWD, ഇലക്ട്രിസിറ്റി, ഹോസ്പിറ്റൽ, സ്കൂളുകൾ എന്നിവയ്ക്ക് ഇളവ്.

*ജീവനക്കാരുടെ എണ്ണം 450 ആയി നിജപ്പെടുത്തി:*
പുനഃസംഘടനയെ തുടർന്ന് മിനിസ്റ്റീരിയൽ പോസ്റ്റുകൾ പുനർനിർണയിച്ചു. ആകെ 450 തസ്തികകൾ മാത്രം:
– ഓഫീസ് സൂപ്രണ്ട് – 58
– സ്റ്റെനോഗ്രാഫർ – 31
– UDC – 158
– LDC – 203
ബാക്കി വരുന്ന അധിക തസ്തികകൾ സറണ്ടർ ചെയ്യും. പുതിയ നിയമന ഉത്തരവുകൾ സർവീസസ് വകുപ്പ് പ്രത്യേകം ഇറക്കും.

*നടപ്പാക്കൽ:*
എല്ലാ വകുപ്പുകളും ഒക്ടോബർ 31, 2026 നകം നടപടികൾ പൂർത്തിയാക്കണം. പുതിയ സംവിധാനം *2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ* വരും. അവശ്യ പൊതുസേവനങ്ങൾക്ക് തടസ്സം ഉണ്ടാകരുതെന്ന് ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നു.

ഉത്തരവ് അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരത്തോടെ ഡെപ്യൂട്ടി സെക്രട്ടറി (ഫിനാൻസ്) അസ്ഹക് നവാസ് സി. ആണ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *