കൊച്ചി: ‘International Year of the Woman Farmer 2026’-ന്റെ ഭാഗമായി Society of Fisheries Technologists (India) [SOFTI], ICAR-Central Institute of Fisheries Technology (ICAR-CIFT) കൊച്ചി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ദേശീയ മത്സ്യത്തൊഴിലാളി വനിതാ സംഗമത്തിൽ (National Fisherwomen Conclave) ലക്ഷദ്വീപിൽ നിന്നുള്ള പ്രതിനിധി സംഘം സജീവ സാന്നിധ്യമായി മാറി. ലക്ഷദ്വീപ് പ്രതിനിധികളോടൊപ്പം പ്രമുഖ സാമൂഹൃ പ്രവർത്തകൻ എ. മിസ്ബാഹും ഉണ്ടായിരുന്നു.ഇന്ത്യയുടെ ബ്ലൂ ഇക്കണോമിയിൽ വനിതകളുടെ പങ്കാളിത്തവും അവകാശങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കപ്പെട്ടത്.കോൺക്ലേവിൽ കേരളം, ലക്ഷദ്വീപ് എന്നിവടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി വനിതകൾക്കായി പ്രത്യേകം സംഘടിപ്പിച്ച സെഷൻ ഏറെ ശ്രദ്ധേയമായി. ഈ സെഷന് നേതൃത്വം നൽകിയത് ICAR-CIFT സീനിയർ ശാസ്ത്രജ്ഞയായ Dr. റെജുല കെ ( Senior Scientist) ആയിരുന്നു. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് കൺവീനറും ഫിഷ് പ്രോസസിങ് വിഭാഗം മേധാവിയുമായ Dr. ജെ. ബിന്ദു ( HoD, FT, ICAR-CIFT) വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകി.ലക്ഷദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും മത്സ്യവിഭവ സംസ്കരണ രംഗത്തെ വനിതാ സംരംഭകരും നിലവിൽ അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ, വിപണന രംഗത്തെ വെല്ലുവിളികൾ എന്നിവ സെഷനിൽ വിശദമായി ചർച്ച ചെയ്തു. ദ്വീപിന്റെ ശബ്ദം അധികാരികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, തയ്യാറാക്കിയ ഔദ്യോഗിക നിവേദനം ലക്ഷദ്വീപ് ടീമിന് വേണ്ടി ഫാത്തിമത്ത് ഖുറൈഷ ചടങ്ങിൽ വെച്ച് സയന്റിസ്റ്റുകൾക്കും ഭാരവാഹികൾക്കും മുന്നിൽ സമർപ്പിച്ചു. വിവിധ ഫിഷർമാൻ അസോസിയേഷൻ ഫെഡറേഷൻ അംഗങ്ങളും ഈ ചർച്ചകളിലും പരിപാടിയിലും സജീവമായി പങ്കെടുത്തു കൊണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചു.ദ്വീപിൽ നിന്നെത്തിയ തങ്ങൾക്ക് ഇത്തരമൊരു അന്തർദ്ദേശീയ പ്രാധാന്യമുള്ള വേദിയിൽ അവസരം ഒരുക്കി നൽകിയ പ്രിയപ്പെട്ട റെജുല മാഡത്തോടും ബിന്ദു മാഡത്തോടും ലക്ഷദ്വീപ് ടീം തങ്ങളുടെ കടപ്പാട് അറിയിച്ചു. കൊച്ചിയിലെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഒരു കുറവുമില്ലാതെ, സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയും നോക്കിയ ICAR-CIFT, CMFRI അധികൃതർക്കും മറ്റ് മുഴുവൻ സംഘാടകർക്കും ലക്ഷദ്വീപ് പ്രതിനിധി സംഘം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.ഈ കോൺക്ലേവിലെ പങ്കാളിത്തം ലക്ഷദ്വീപിലെ മത്സ്യമേഖലയിലെ തൊഴിലാളികളുടെയും വനിതാ സംരംഭകരുടെയും ഉന്നമനത്തിനായുള്ള പുതിയ ചുവടുവെപ്പുകൾക്ക് കരുത്തുപകരുമെന്ന് ടീം പ്രത്യാശ പ്രകടിപ്പിച്ചു.
