കവരത്തി: ലക്ഷദ്വീപ് റവന്യൂ വകുപ്പിന് കീഴിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർമാർക്കും സ്ഥലംമാറ്റം. സെപ്റ്റംബർ 18ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജഗ്ദീഷ് ശർമ്മ, DANICS പുറത്തിറക്കിയ ഉത്തരവിലാണ് മാറ്റങ്ങൾ.
ഉത്തരവ് പ്രകാരം എൻ. ജമാലുദ്ദീൻ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ, കവരത്തി ഡി.സി. ഓഫീസിൽ നിന്ന് കൽപേനി ബി.ഡി.ഒ ഓഫീസിലേക്ക് മാറ്റി. നിലവിലുള്ള ഒഴിവിലേക്കാണ് നിയമനം.
എ.എം. കദീശബി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അവർകളെ, കടമത്ത് ബി.ഡി.ഒ ഓഫീസിൽ നിന്ന് കവരത്തി ഡി.സി. ഓഫീസിലേക്ക് മാറ്റി
അതേസമയം, സി.ജി. മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് സെറ്റിൽമെന്റ് ഓഫീസർ, കൽപേനി ബി.ഡി.ഒ ഓഫീസിൽ നിന്ന് കടമത്ത് ബി.ഡി.ഒ ഓഫീസിലേക്ക് മാറ്റി നിയമിച്ചു. ഇദ്ദേഹത്തിന്റെ ശമ്പളം കൽപേനി ബി.ഡി.ഒ ഓഫീസിൽ നിന്ന് തന്നെ തുടർന്നും ലഭ്യമാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പൊതുതാൽപര്യവും ഭരണപരമായ സൗകര്യവും മുൻനിർത്തിയാണ് അടിയന്തര പ്രാബല്യത്തോടെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ റിലീവ് ചെയ്ത് റിലീവിംഗ്, ജോയിനിംഗ് തീയതികൾ കളക്ടറേറ്റിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കവരത്തിയിൽ ചില കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിയോഗിക്കപ്പെട്ടിരുന്ന എൻ. ജമാലുദ്ദീൻ പൊതുജന പ്രതിഷേധത്തെ തുടർന്ന് അതിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് ഈ സ്ഥലംമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. പകരം വരുന്നത് ഒരു വനിതാ ഓഫീസറാണ്.
