കിൽത്താൻ: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പെൻഷനേഴ്‌സ് യൂണിയനുകൾ ദേശവ്യാപകമായി ഇന്ന് മുതൽ 19-ാം തിയ്യതി വരെ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിൽത്താൻ സെൻട്രൽ ഗവൺമെൻ്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണ അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.പി. കുന്നി സീതിക്കോയാ , വൈസ് പ്രസിഡൻ്റ് പി.കാദർക്കോയാ മാഷ്, ജോയിൻ്റ് സെക്രട്ടറി കെ. ബാഹിർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ ധർണ്ണ യെ അഭിസംബോധന ചെയ്തു. 100 കണക്കിന് പെൻഷൻകാർ ധർണ്ണ യിൽ പങ്കെടുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ അവസാന ശ്വാസം വരെയും പോരാടാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
