ലക്ഷദ്വീപിൽ ഒരു വീട് പണിയാൻ പോകുമ്പോൾ സാധാരണയായി നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് — ആദ്യം Diversion Certificate എടുക്കണം എന്നത്. Diversion Certificate നു വേണ്ടിയുള്ള അപേക്ഷയിൽ ഭൂമിയുടെ നിലവിലെ ഉപയോഗം “Agricultural” എന്നും, മാറ്റേണ്ട ഉപയോഗം “Residential/Dwelling House” എന്നും രേഖപ്പെടുത്തുന്നു.
അങ്ങനെ നോക്കുമ്പോൾ ഒരു സ്വാഭാവികമായ ചോദ്യം ഉയരുന്നു:
നമ്മുടെ ഭൂമി “Agricultural Land” ആണെന്ന് നമുക്ക് എങ്ങനെ അറിയാം? അതിന് അടിസ്ഥാനമായ ഔദ്യോഗിക രേഖ ഏതാണ്? ഇത് വെറും ഒരു സാങ്കേതിക സംശയമല്ല. ഒരു നിയമപരമായ അടിസ്ഥാനചോദ്യമാണ്.
Laccadive, Minicoy and Amindivi Islands Land Revenue and Tenancy Regulation, 1965-ലെ Section 19 പ്രകാരം land revenue assessment ഭൂമിയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ്:
അതായത്
1. Agriculture
2. Industrial or commercial purposes
3. Sites for dwelling houses
4. Any other purpose എന്നിങ്ങനെ ഏതെങ്കിലും രീതിയിലേയ്ക്ക് നമുക്ക് നമ്മുടെ ഭൂമിയെ തരം മാറ്റാവുന്നതാണ് .
അതിലും പ്രധാനപ്പെട്ടത് Section 19(2)-ലാണ്. ഒരു പ്രത്യേക ആവശ്യത്തിനായി assessed ചെയ്ത ഭൂമി മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണ് assessment മാറ്റുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.
അതായത് ആദ്യം ചോദിക്കേണ്ട ചോദ്യം, “ഈ ഭൂമി ഏത് purpose-ന് assess ചെയ്തതാണ്?” എന്നതാണ്.
Section 20 അതിലും വ്യക്തമാണ്. Section 20(1) പ്രകാരം, ഒരു വ്യക്തി “holding land for any purpose” മറ്റൊരു purpose-ലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ competent authority-യുടെ permission തേടണം. എന്നാൽ Section 20-ന്റെ Explanation ആണ് ഏറ്റവും ശ്രദ്ധേയമായത്: “Diversion” means using land assessed to any purpose for any other purpose. അതിനാൽ “diversion” എന്ന ആശയത്തിന്റെ അടിസ്ഥാന ഘടകം തന്നെ ഒരു land assessment ആണ്.
അപ്പോൾ അടുത്ത ചോദ്യം, ലക്ഷദ്വീപിലെ ഭൂമി യഥാർത്ഥത്തിൽ ഏത് purpose-ന് assess ചെയ്തതാണ്?
എന്റെ കൈവശമുള്ള ഭൂമിക്ക്, Revenue assessment രേഖയില്ല, Settlement Register-ൽ particular purpose രേഖപ്പെടുത്തിയിട്ടില്ല, Revenue record-ൽ agricultural classification ഇല്ല, ഭൂമി agricultural land ആണെന്ന് തെളിയിക്കുന്ന പ്രത്യേക രേഖയില്ല. എങ്കിൽ, അത്തരം ഭൂമിയെ മുൻപ് ഒരു പതിവ് തുടർന്ന് വന്നിരുന്നു എന്നതിന്റെ പേരിൽ “Agricultural Land” എന്ന് സ്വയം കരുതി residential use-ലേക്ക് diversion ചെയ്യേണ്ടതുണ്ടോ? ഇതാണ് ഗൗരവമായി പരിശോധിക്കേണ്ട ചോദ്യം.
“പണ്ടുമുതൽ ഇങ്ങനെയാണ് ചെയ്യുന്നത്” എന്നത് നിയമത്തിന്റെ ഉത്തരം അല്ല
ലക്ഷദ്വീപിൽ വർഷങ്ങളായി പലരും diversion application-ൽ “Agricultural to Residential” എന്ന് രേഖപ്പെടുത്തി certificate വാങ്ങുന്നുണ്ടാകാം. പക്ഷേ ഒരു administrative practice വർഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് മാത്രം അത് statutory requirement ആയി മാറില്ല.
നമ്മൾ തന്നെ നമ്മുടെ ഭൂമിയെ Agricultural Land ആക്കുകയാണോ? നമ്മുടെ ഭൂമി യഥാർത്ഥത്തിൽ agricultural land ആണെന്ന് തെളിയിക്കുന്ന ഔദ്യോഗിക assessment/classification ഇല്ലെങ്കിൽ, ഒരു diversion application സമർപ്പിക്കുമ്പോൾ “Present Land Use: Agricultural” എന്ന് നമ്മൾ തന്നെ പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയാണോ?
ആദ്യം നമ്മൾ Revenue Authority-യോട് ചോദിക്കേണ്ടത്, “എന്റെ ഭൂമി ഏത് purpose-ന് assessed/classified ചെയ്തിട്ടുള്ളതാണ്? അതിന്റെ രേഖ എവിടെയാണ്?”
ഇത് ഇപ്പോൾ ചോദിക്കേണ്ട സമയമാണെന്ന് തോന്നുന്നു. Diversion Certificate, ഒരു building പണിയുന്നതിനുള്ള mandatory document ആണോ? നമ്മളുടെ ഭൂമി classify ചെയ്തിരിക്കുന്നത് agricultural ഭൂമിയായിട്ടല്ലെങ്കിൽ Diversion വാങ്ങേണ്ട ആവശ്യമില്ല.
Section 20 ഒരു particular situation-ൽ diversion permission ആവശ്യപ്പെടുന്നു. എന്നാൽ അതിനെ എല്ലാ ഭൂമിക്കും, എല്ലാ construction-നും, യാന്ത്രികമായി ഒരു mandatory pre-condition for construction ആയി കാണുന്നതിന് മുമ്പ്, ആ ഭൂമി Section 19-ന്റെ അർത്ഥത്തിൽ ഏതെങ്കിലും particular purpose-ന് assessed ചെയ്തിട്ടുണ്ടോ എന്നത് ആദ്യം പരിശോധിക്കണം.
ഇത് Diversion Certificate-നെ എതിർക്കുന്ന വാദമല്ല. മറിച്ച്, Diversion Certificate ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അടിസ്ഥാനമെന്താണ് എന്ന് വ്യക്തമായി ചോദിക്കുന്ന വാദമാണ്. നിയമം ആവശ്യപ്പെടുന്നിടത്ത് നിയമാനുസൃതമായി permission എടുക്കണം. പക്ഷേ നിയമത്തിൽ തന്നെ പറയാത്ത ഒരു classification നമ്മൾ തന്നെ ഏറ്റെടുക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ ഒരു permission mandatory ആക്കുകയും ചെയ്യുന്നത് ശരിയാണോ എന്നത് പരിശോധിക്കണം.
“നമ്മുടെ ഭൂമി Agricultural Land ആണ്” എന്ന് ആദ്യം ആരാണ് തീരുമാനിച്ചത്? “അതിൽ നിന്ന് Residential Land ആയി convert ചെയ്യണം” എന്ന് പറയുന്നതിന്റെ അടിസ്ഥാന രേഖ ഏതാണ്? Section 19 പ്രകാരം ഇവിടുത്തെ ഭൂമിക്ക് assessment ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ — ഏതൊക്കെ purpose-ലേയ്ക്കായിട്ടാണ് assess ചെയ്തത്?
അങ്ങനെ assess ചെയ്തിട്ടില്ലെങ്കിൽ, Section 20-ലെ “diversion” എങ്ങനെ ബാധകമാകും? നമ്മൾ വർഷങ്ങളായി ചെയ്തുവരുന്ന ഒരു കാര്യത്തെ ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയല്ല. മറിച്ച്, ഇത് എന്തുകൊണ്ടാണ് ചെയ്യുന്നത്?, ഏത് നിയമപ്രകാരമാണ് ചെയ്യുന്നത്?, ആ നിയമത്തിലെ ഏത് provision ആണ് ബാധകം?” എന്ന് ചോദിക്കുന്നത് തന്നെയാണ് നിയമബോധം.
ലക്ഷദ്വീപിലെ ഓരോ ഭൂമിയെയും സ്വമേധയാ “Agricultural Land” എന്ന് കരുതി Diversion Certificate വാങ്ങുന്ന പതിവ് തുടരുന്നതിന് മുമ്പ്, Section 19 and Section 20 ഒരിക്കൽ കൂടി കൃത്യമായി വായിക്കേണ്ട സമയമാണിത്.
Adv. Hidaya Cheriyannallal
