കോഴിക്കോട്ട് കഞ്ചാവ് വേട്ട; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ



കോഴിക്കോട്: നഗരമധ്യത്തിലെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ കസബ പോലീസ് പിടികൂടി. ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് സ്വദേശി മുഹമ്മദ് യാസീൻ, കോഴിക്കോട് കുട്ടിക്കാട്ടൂർ സ്വദേശി അബ്ദുൽ മുനീർ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 1.37 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പാളയത്തെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കസബ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *