ആന്ത്രോത്ത്: എം.പി.ലാഡ്സ് (MPLADS) പദ്ധതിയിൽ ഉൾപ്പെടുത്തി ആന്ത്രോത്തിൽ നിർമ്മിക്കുന്ന പുതിയ മറൈൻ വർക്ക്‌ഷോപ്പിന്റെ തറക്കല്ലിടൽ കർമ്മം ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് നിർവഹിച്ചു. വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്.
ആന്ത്രോത്തിലെ മത്സ്യബന്ധന മേഖലയിലെ പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ മറൈൻ വർക്ക്‌ഷോപ്പ് വലിയ മുതൽക്കൂട്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ഡോ. കൽദീപ് സിംഗ് രാജ് അധ്യക്ഷനായി. ആന്ത്രോത്ത് ഫിഷറീസ് യൂണിറ്റ് ഓഫീസർ ഇൻചാർജ് അബ്ദുൽ കബീർ സി.എച്ച്. സ്വാഗതപ്രസംഗം നടത്തി. ആന്ത്രോത്ത് ഖാളി ഹംസ കോയ ഫൈസി, റവന്യൂ ഇൻസ്പെക്ടർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
