മധുര സാഹിത്യം.സാഹിത്യ രചനാ പഠനം.


കിൽത്താൻ :- സ്കൂൾ വിദ്യാർത്ഥികൾക്കായി സാഹിത്യരചനാ ക്ലാസ് സംഘടിപ്പിച്ച് ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം. സെപ്തംബർ 12 – ന് വൈകുന്നേരം കോക്ക ഫുളുക്കിയാർ കടപ്പുറത്ത് മധുര സാഹിത്യം എന്ന പേരിൽ കഥ, കവിത , നോവൽ എന്നിവ രചിക്കുന്നതിനെ കുറിച്ച് ഈ രംഗത്തെ പ്രമുഖൻമാരായ പി. യാഖൂബ് മാസ്റ്റർ, എൻ. ഇസ്‌മത്ത് ഹുസൈൻ, കെ. കുന്നിസീദിക്കോയാ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കെ. ബാഹിർ, ടി. ഐ. സർഫ്രാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു കിൽത്താൻ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ ആവേശ പൂർവ്വം പങ്കെടുത്തു. ഇതിൻ്റെ സെക്കൻ്റ് ചാപ്റ്റർ അടുത്ത മാസം വീണ്ടും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികളോടൊപ്പം ചെറുകഥാകൃത്ത് എ.സി. ഉമർ, മിസ്‌റാവ് ചാനൽ പ്രതിനിധികളായ മഹ്‌ദാഹുസൈൻ, മുഹമ്മദ് യാസീൻ എ.പി. എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *