യാത്രക്കാർക്ക് കാത്തിരിപ്പ് മുറിയും,ടോയിലറ്റ് സംവിധാനവും കുടിവെള്ളവും ഉറപ്പ് വരുത്തുക;അധികാരികളുമായി ചർച്ച നടത്തി സിപിഐ(എം) കിൽത്താൻ ബ്രാഞ്ച്

കിൽത്താൻ: പടിഞ്ഞാറ് ഭാഗത്തെ യാത്രക്കാർക്കായിട്ടുള്ള കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ അനാസ്ഥയെ തുറന്ന് കാട്ടുന്നതാണ് സിപിഐ(എം) ന്റെ ഈ നിവേദനം.

മുൻപ് DYFI ഈ വിഷയത്തിൽ നിരന്തരം സമരങ്ങൾ നടത്തുകയും അതിന്റെ ഭാഗമായി താൽക്കാലികമായി ഒരു വാടക ബിൽഡിങ് പോർട്ട് ഡിപ്പാർട്ട്‌മെന്റ് യാത്രക്കാർക്ക് വേണ്ടി തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ അത് ഒഴിവാക്കിയതോട് കൂടി അടുത്തുള്ള വീടുകളിലും പെട്ടി കടകളിലും ഹോട്ടൽ വരാന്തകളിലുമെല്ലാമാണ് യാത്രക്കാർ ബോർഡിങ് പ്രോസസുകൾക്ക് വേണ്ടി കാത്തിരിക്കുന്നത്.

പുതിയ ബോഡിങ്‌ പരിഷ്കരണങ്ങളുടെ ഭാഗമായി യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുമ്പേ തന്നെ ജെട്ടിയിൽ റിപ്പോർട്ട് ചെയ്യണം എന്നുള്ളത് കൊണ്ടു തന്നെ രോഗികളും സ്ത്രീകളും കുഞ്ഞുങ്ങളുമായിട്ടുള്ള യാത്രക്കാർ വേനൽ ചൂടിൽ മണിക്കൂറുകളോളം ഇവിടെ കാത്തു നിൽക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക.

അതുകൊണ്ട് തന്നെ ഈ വിഷയത്തെ ഗൗരവകാരമായി കണ്ടു കൊണ്ട് യാത്രക്കാർക്ക് വേണ്ടിയുള്ള താൽക്കാലിക കാത്തിരിപ്പ് കേന്ദ്രവും ടോയിലറ്റ്,കുടിവെള്ള സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്ന് സിപിഐ(എം) സ്ഥലത്തെ ഡെപ്യൂട്ടി കളക്ടറുമായും പോർട്ട് അസിസ്റ്റന്റുമായും നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

കൂടാതെ പോർട്ട് ഡയറക്ടർക്ക് ഈ വിഷയം ഉന്നയിച്ചു കൊണ്ട് ഒരു നിവേദനം അയക്കുകയും തുടർ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സങ്കടിപ്പിക്കേണ്ടി വരുമെന്നും സിപിഐ(എം) കിൽത്താൻ ബ്രാഞ്ച് കമ്മിറ്റി അധികാരികളെ അറിയിച്ചു.

കിൽത്താൻ ബ്രാഞ്ച് സെക്രട്ടറി സഖാവ് സദഖത്തുള്ള,ബ്രാഞ്ച് മെമ്പർമാരായ സ.മുഹമ്മദ് ഖലീൽ,സ.നൂറുൽ അമീൻ,സ.വാജിബ്‌ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *