ഒലിവ് സിക്യു റബീഅ ഡേ സമാപിച്ചു

കിൽത്താൻ: ഒലിവ് സിക്യു പ്രീ സ്കൂൾ (Olive ZQ Pre School – Kiltan) സംഘടിപ്പിച്ച മീലാദ് ഡേ (റബീഅ ഡേ ) ആഘോഷങ്ങൾ വർണാഭമായ പരിപാടികളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന വിപുലമായ ആഘോഷപരിപാടികളാണ് കിൽത്താനിൽ അരങ്ങേറിയത്.
സെപ്റ്റംബർ 6-ന് വൈകുന്നേരം 4:15-ന് ഉദ്ഘാടന ചടങ്ങുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സ്കൂൾ വിദ്യാർത്ഥിനി ഫാത്തിഹയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കിൽത്താൻ ഖാസി ഇ.എ. കോയ ബാഖവി ദുആ നിർവഹിച്ചു. MZQ വിദ്യാർത്ഥി സിൻവാ സന സ്വാഗതം ആശംസിച്ച ചടങ്ങിന് ഒലിവ് സിക്യു ചെയർമാൻ താജുദ്ദീൻ റിസ്വി അധ്യക്ഷത വഹിച്ചു. ജി.എസ്.എസ്.എസ് കിൽത്താൻ പ്രിൻസിപ്പൽ ടി.പി. കുഞ്ഞിക്കോയ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് ഹിദായത്തുല്ല കാമിലി (വൈസ് പ്രസിഡന്റ്, എം.ജെ),  ഹമീദലി സഅദി (ജനറൽ സെക്രട്ടറി, എം.ജെ) എന്നിവർ ആശംസകൾ അർപ്പിച്ചു. സർഫ്രാസ് ടി നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
സെപ്റ്റംബർ 7-ന് രാത്രി 7:30 മണിക്ക് നടന്ന സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. സമാപന ചടങ്ങിൽ  റിട്ടയേർഡ് ടി.ജി.ടി താഹിർ മാസ്റ്റർ, എച്ച്.ഐ.എം പ്രസിഡന്റ് മുഹമ്മദ് സലീം മാലിക, എൽ.ടി.സി.സി സെക്രട്ടറി റഹ്മത്തുല്ല. പി, ടി.ഐ.എം പ്രസിഡന്റ് സദഖത്തുല്ല. എ, എസ്.എസ്.എഫ് പ്രസിഡന്റ് അൽതാഫ് മള്ഹരി തുടങ്ങിയ പ്രമുഖർ മുഖ്യാതിഥികളായി സംബന്ധിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളിൽ കൊച്ചു കുട്ടികളുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *