പാരാലിമ്പിക്സ് ലക്ഷ്യം:  ഭിന്നശേഷി കായിക പ്രതിഭകൾക്കായി ‘വിങ്സ് ഓ,ഫ് ഹോപ്പ്’ സെമിനാർ.

ചേത്‌ലാത്ത്: ദ്വീപിലെ ഭിന്നശേഷിക്കാരായ (Differently Abled) കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് പാരാലിമ്പിക്സ് സ്വപ്നങ്ങൾക്ക് കരുത്തേകുന്നതിനുമായി ‘വിങ്സ് ഓഫ് ഹോപ്പ്’ ഫൗണ്ടേഷൻ പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. മുനവ്വറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന പരിപാടിയിൽ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പ് നടത്തുന്ന സെലക്ഷൻ ട്രയൽസുകളെക്കുറിച്ച് ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് കൃത്യമായ അവബോധം നൽകി.
വിങ്സ് ഓഫ് ഹോപ്പ് ഫൗണ്ടർ ഫാത്തിമ ഖുറൈശാ പരിപാടിക്ക് നേതൃത്വം നൽകി. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കായികരംഗത്ത് എങ്ങനെ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കാം എന്നതിനെക്കുറിച്ച് അവർ സംസാരിച്ചു. മുഹമ്മദ്‌ നാസിർ (നേഴ്സ്), ഹലീമാബി (ആശാവർക്കർ) എന്നിവർ ഭിന്നശേഷി താരങ്ങൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പങ്കുവെച്ചു.
വിദ്യാഭ്യാസ സമിതി അധ്യക്ഷ സാറോമ്മാബി, ട്രഷറർ ആമിനാബി, കലാ കായിക സമിതി അധ്യക്ഷ റഹ്മത്ത് ഷേക്ക്‌ എന്നിവർ ആശംസകൾ നേർന്നു.
പ്രത്യേക കായിക പരിശീലനം ചൊവ്വാഴ്ച മുതൽ
സെമിനാറിന്റെ തുടർച്ചയായി ഭിന്നശേഷിക്കാർക്ക് മാത്രമായുള്ള പ്രത്യേക കായിക പരിശീലനം വരും ചൊവ്വാഴ്ച മുതൽ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് പി.ഇ.ടി നിസാം കട്ടിപ്പുര അറിയിച്ചു. ഈ സുവർണ്ണാവസരം ദ്വീപിലെ അർഹരായ എല്ലാ ഭിന്നശേഷി കായികതാരങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *