ലക്ഷദ്വീപ് സ്കൂളുകളിൽ ഹാജർ രേഖപ്പെടുത്തൽ ഇനി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിലൂടെ

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ദ്വീപുകളിലെ എല്ലാ സ്കൂളുകളിലും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഹാജർ രേഖപ്പെടുത്തുന്നതിനായി ഫേഷ്യൽ റെക്കഗ്നിഷൻ അടിസ്ഥാനമാക്കിയ ഹാജർ സംവിധാനമായ (FRS) ഔദ്യോഗികമായി നടപ്പിലാക്കുന്നു.
2025 നവംബർ 17-നു പുറത്തുവിട്ട സർക്കുലറിലാണ് എസ്.എം.എസ്.എ പ്രോജക്റ്റ് ഡയറക്ടർ പത്മാക്കർ റാം ട്രിപാഠി, DANICS ഈ വിവരം അറിയിച്ചത്.

ഹാജർ രേഖപ്പെടുത്തൽ ക്രമം കൂടുതൽ സുതാര്യമാക്കുന്നതിന് ലക്ഷ്യം വച്ചാണ് ഈ പുതു സംവിധാനം. എല്ലാ സ്കൂൾ സ്റ്റാഫും Play Storeവഴി LDEDU FRS App ഡൗൺലോഡ് ചെയ്ത് അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫേഷ്യൽ എൻറോൾമെന്റ് നിർബന്ധമായും പൂർത്തിയാക്കണമെന്ന് സർക്കുലറിൽ പറയുന്നു.