“നമ്മുടെ മണ്ണ് നമുക്കുതന്നെ” — ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ പി.പി. മുഹമ്മദ് ഫൈസൽ

ബിത്ര ദ്വീപ് മുഴുവനായി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. “നമ്മുടെ മണ്ണ് നമുക്കുതന്നെ…” എന്ന ശബ്ദം ഉയര്‍ത്തിയാണ് ലക്ഷദ്വീപ് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. പൂർവ്വികൻമാർ കൈമാറിയ ഈ ദ്വീപിലെ ഒരു തരിമണ്ണ് പോലും ജനങ്ങളോടു ചേർന്നുള്ള സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ കൈവശമാക്കാൻ നടത്തുന്ന എല്ലാ നീക്കങ്ങളോടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് ഫൈസൽ വ്യക്തമാക്കി.

രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന ദ്വീപ് നിവാസികൾ എന്നും ഇന്ത്യയുടെ സുരക്ഷയ്ക്കായി നിലനിന്നവരാണ്. അവർ ചരിത്രപരമായി പുലർത്തിയ പൗരബോധത്തെ വിലകുറച്ച് കാണിക്കുന്ന ശ്രമങ്ങളാണ് ഇന്ന് ദ്വീപ് ഭരണകൂടം നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ബിത്ര ദ്വീപ് നിവാസികളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാൻ നടത്തുന്ന എല്ലാ നീക്കങ്ങൾക്കും നിയമപരമായും രാഷ്ട്രീയപരമായും ശക്തമായ പ്രതിരോധം നടത്തുമെന്നും ദ്വീപ് ജനങ്ങളുടെ അവകാശത്തിനും വേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് NCP (SP) പാർട്ടി മുഴുവൻ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *