ബിത്ര ഏറ്റെടുക്കാനുള്ള നീക്കം: രാഷ്ട്രീയപരമായും, നിയമപരമായും നേരിടുമെന്ന് എംപി ഹംദുള്ള സഈദ്

ബിത്ര ദ്വീപ് മുഴുവനും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഈ നീക്കത്തിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും ശക്തമായി നിലപാടെടുക്കുമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് വ്യക്തമാക്കി.

ബിത്ര ദ്വീപ് ഒന്നടങ്കം ഏറ്റെടുക്കുന്ന നീക്കം തീർച്ചയായും അനീതിയാണെന്നും, ദ്വീപ് ജനതയുടെ അവകാശങ്ങൾക്കും വിരുദ്ധമാണെന്നും, അതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും രാഷ്ട്രീയ ഇടപെടലുകളും നടത്തി ചെറുത്ത് നിൽക്കുമെന്നും കോൺഗ്രസ് പാർട്ടിയും ലക്ഷദ്വീപ് എംപിയും ദ്വീപ് ജനതകൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ബിത്ര ദ്വീപ് വാസികൾക്ക് ഒപ്പം നിൽക്കും എന്നും ഹംദുള്ള സഈദ് കൂട്ടിച്ചേർത്തു. സ്വന്തം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ബിത്രയിലെ ജനങ്ങൾ. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഇതിനെതിരെ പ്രതിഷേധ പോരാട്ടത്തിന് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *