കവരത്തി: 34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (LSG) 2025 പുനഃക്രമീകരിച്ചതായി ലക്ഷദ്വീപ് കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
ആദ്യം ഒക്ടോബർ 24 മുതൽ നവംബർ 2 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഇനി നവംബർ 4 മുതൽ നവംബർ 13, 2025 വരെയായി മാറ്റിയിരിക്കുന്നു. വകുപ്പിന്റെ നിർദ്ദേശപ്രകാരം ഓരോ ദ്വീപിലെയും പ്രിൻസിപ്പൽമാർ പുതിയ ഷെഡ്യൂളിന് അനുസരിച്ച് ടീമുകളെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥേയ ദ്വീപായ കിൽത്താനിലെ പ്രിൻസിപ്പൽ പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുമെന്ന് അറിയിച്ചു.
അതേസമയം, 69-ാമത് ദേശീയ സ്കൂൾ ഗെയിംസ് വോളിബോൾ ചാമ്പ്യൻഷിപ്പ് സംബന്ധിച്ച വിവരങ്ങളും വകുപ്പിന്റെ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അണ്ടർ-17 ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പ്: ഉത്തർപ്രദേശിലെ ബറേലിയിലെ പി.എം.ശ്രീ ഗവൺമെന്റ് ഇന്റർ കോളേജിൽ നവംബർ 11 മുതൽ 15 വരെ. ഓൺലൈൻ എൻട്രിയുടെ അവസാന തീയതി നവംബർ 5.
അണ്ടർ-19 ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പ്:മധ്യപ്രദേശിലെ നരസിംഗ്പൂരിലെ ആദർശ് ഗാദർവാരയിൽ നവംബർ 13 മുതൽ 17 വരെ. ഓൺലൈൻ എൻട്രിയുടെ അവസാന തീയതി നവംബർ 7.
ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് മാറ്റിയ സാഹചര്യത്തിൽ ദേശീയ സ്കൂൾ ഗെയിംസിനായി ലക്ഷദ്വീപ് ടീമിനെ തെരഞ്ഞെടുക്കുന്നതിനായി പ്രത്യേക സെലക്ഷൻ ഡ്രൈവ് കവരത്തിയിൽ നടത്തുമെന്ന് വകുപ്പ് അറിയിച്ചു.
തിരഞ്ഞെടുത്ത കളിക്കാർക്ക് കവരത്തിയിൽ നിന്ന് തന്നെ പ്രീ-നാഷണൽ ക്യാമ്പിലും ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കേണ്ടിവരും.
സ്കൂൾ ഗെയിംസ് നവംബർ 4 മുതൽ നവംബർ 13 വരെ
