സയ്യിദ് ഫത്തഹുദ്ധീൻ തങ്ങൾ നിര്യാതനായി

എറണാകുളം: ആന്ത്രോത്ത് ദ്വീപ് സ്വദേശിയും ലോക പ്രശസ്ത പണ്ടിതനുമായ ദൗലത്ത് മൻസിൽ സയ്യിദ് ഫത്തഹുദ്ധീൻ അൽഅസഹരി തങ്ങൾ വാർദ്ധക്യ സഹചമായ കാരണത്താൽ എറണാകുളത്ത് വെച്ച് നിര്യാതനായി. 89 വയസായിരുന്നു. സൗദി അറേബ്യയിലെ ദാറുൽ ഇഫത്തയുടെ കെനിയയിലെ പ്രതിനിധിയായും കെനിയാ ജാമിയാ ഉലമയുടെ ചയർമാനായും ദീർഗ കാലം പ്രവർത്തിച്ചു. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പാണക്കാട് ഷിഹാബ് തങ്ങളും അൽഅസ്ഹരി തങ്ങളും റും മേറ്റുമാരും സഹപാഠികളുമായിരുന്നു. റിട്ടേർ ആയതിന് ശേഷവും കെനിയയിൽ ഗ്രാൻ്റ് മുഫ്തിയായി സേവനമനുഷ്ടിച്ച് വരുന്നു. അവിടെ അദ്ദേഹം സ്വന്തമായി സ്ഥാപിച്ച സ്കൂളുകൾ ഉണ്ട്. ഭാര്യ കാവല്ലാൾ ആയിഷാബീവി . മക്കൾ: മുഹമ്മദ് അസ്ലം, ഡോ. സഈദ്, ഡോ. ഹംദുള്ളാ , ഡോ. നബീൽ ,എന്നിവരാണ്. പി.പി.ഡി. റഹ്മത്തുള്ള, മഹ്ബൂബ് എന്നിവർ മരുമക്കളാണ്.