കോഴിക്കോട് : കിൽത്താൻ ദ്വീപിലെ വെടിവെപ്പിൻ്റെ നാൾ വഴികൾ അനാവരണം ചെയ്യുന്ന നെടുംതിരുവൻ എഴുതിയ ‘ശേരിവാൻ്റെ ഫൊയ്ബെടി, പത്മശ്രീ അലി മണിക്ഫാൻ മീഡിയവൺ റിപ്പോർട്ടർ മുജീബുറഹ്മാൻ ആക്കോടിന് നൽകി പ്രകാശനം ചെയ്തു. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എ .മിസ്ബാഹ് (ലക്ഷദ്വീപ്) അധ്യക്ഷത വഹിച്ചു. അലിക്കുട്ടി ബീരാഞ്ചിറ പുസ്തക പരിചയം നടത്തി. ജോസ് ചാത്തുകുളം, പി.ടി. കുഞ്ഞാലി,സിറാജ് കോയ അമിനി , ടി.കെ.എ അസീസ്, എ.കെ നിഅമത്തുള്ള (കടമത്ത്), കെ.പി. മുത്തു കോയ, ഡോ. സി.ജി പൂക്കോയ എന്നിവർ സംസാരിച്ചു.
ബുക് എൻ പ്രിൻ്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ അലി മണിക്ഫാനുള്ള ഉപഹാരം കൈമാറി, ഇസ്മത്ത് ഹുസൈൻ (കിൽത്തനത്ത് ഫൌണ്ടേഷൻ ) സ്വാഗതവും, സിദ്ദീഖ് കുറ്റിക്കാട്ടുർ നന്ദിയും പറഞ്ഞു. കിൽത്തനത്ത് ഫൗണ്ടേഷനുമായി സഹകിച്ച് കോഴിക്കോട്ബുക് എൻ പ്രിൻ്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
