ലഹരി ഉപയോഗിക്കുന്നവരുടെ സേവനം LSAക്ക് ആവശ്യമില്ല – മിസ്ബാഹുദ്ധീൻ

കവരത്തി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ എസ് എ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ എൽ എസ് എ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു. സെല്ലിന്റെ പ്രവർത്തനം സംഘടനയ്ക്കകത്തുനിന്നു തന്നെ ആരംഭിക്കുമെന്ന് LSA കേന്ദ്ര കമ്മിറ്റി അറിയിച്ചു.

“ജീവിതത്തെ കശക്കുന്ന ലഹരി ഉപയോഗിക്കുന്നവരുടെ സേവനം എൽ.എസ്.എക്ക് ആവശ്യമില്ല” എന്നതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അദ്ധ്യക്ഷൻ പി. മിസ്ബാഹുദ്ധീൻ വ്യക്തമാക്കി. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ സംഘടനയുടെ ആഭിമുഖ്യത്തിൽ കൂടുതൽ ബോധവത്കരണ പരിപാടികളും പ്രചാരണങ്ങളുമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു