ന്യൂഡൽഹി: നിർത്തലാക്കിയ ലക്ഷദ്വീപ്-ബേപ്പൂർ പാസഞ്ചർ സർവീസ് പുനഃസ്ഥാപിക്കുന്നത് ലക്ഷദ്വീപ് അധികൃതരുടെ പരിഗണനയിലില്ലെന്ന് ലോക്സഭയിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് അദ്ദേഹം മറുപടിനൽകിയത്.
ലക്ഷദ്വീപ് ഭരണകൂടം ബേപ്പൂർ തുറമുഖത്തെ പ്രാഥമികമായി ചരക്കുനീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നതെന്നും പാസഞ്ചർ സർവീസുകൾ കൊച്ചിയിലേക്കാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

