ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി(Ramvilas) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രതിനിധി കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ്റെ നിർദേശത്തെ തുടർന്ന് (അദ്ദേഹം ഡൽഹിയിൽ ഇല്ലാത്തതിനാൽ) ഡൽഹിയിൽ വെച്ച് ലോക്സഭാ അംഗം ശ്രീ രാജേഷ് വർമയെ കണ്ടു.
പ്രശ്നത്തിന്റെ ഗൗരവം വിശദീകരിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചു. എംപി രാജേഷ് വർമ്മ ,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരിട്ട് കത്തയച്ചതായും, വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പുനൽകിയതായും അറിയിച്ചു.
ലക്ഷദ്വീപ് യുവാക്കളുടെ തൊഴിൽ ഭാവിയെയും ദ്വീപിന്റെ സുരക്ഷാ സംവിധാനത്തെയും നേരിട്ട് ബാധിക്കുന്ന ഈ പോലീസ് നിയമന തർക്കം അതിവേഗം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. നിയമന പ്രക്രിയ പുനരാരംഭിക്കപ്പെടുന്നതോടെ ദ്വീപിലെ യുവാക്കൾക്ക് തൊഴിൽ അവസരവും സുരക്ഷ-സമാധാനവും ഒരുപോലെ ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ലക്ഷദ്വീപ് പോലീസ് റിക്രൂട്ട്മെന്റ് തടസ്സം: ഇടപെടൽ ഉറപ്പു നൽകി രാജേഷ് വർമ്മ എം.പി.
