ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ മികച്ച കെ.വി.കെ

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേ ഷണ സ്ഥാപനത്തിന് (സി.എം. എഫ്.ആർ.ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രത്തെ (കെ.വി.കെ) രാജ്യത്തെ ഏറ്റവും മികച്ച കെ.വി.കെയായി തെരഞ്ഞെടുത്തു. ലക്ഷദ്വീപിന് ഓർഗാനിക് ടെറിറ്ററി പദവി നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ, കടൽപായൽ കൃഷി, കൂടുകൃഷി, പഴം-പച്ചക്കറി കൃഷി പ്രോത്സാഹനം തുടങ്ങിയവയാണ് കെ.വി.കെയെ ദേശീയ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്)- ധനുക പുരസ് കാരത്തിന് അർഹമാക്കിയത്.

ലക്ഷദ്വീപ് കൃഷിവകുപ്പുമായി സഹകരിച്ച് 10 ദ്വീപുകളിലെ കർഷകരെ ജൈവകൃഷി രീതികൾ പഠിപ്പിച്ചതിനെ തുടർന്ന് 2021ൽ കേന്ദ്ര സർക്കാർ ലക്ഷദ്വീപിനെ ജൈവ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപ് കെ.വി.കെ മേധാവി ഡോ.പി.എൻ. ആനന്ദിന്റെ നേതൃത്വത്തിലാണ് കാർഷികവ്യാപന പരിപാടികൾ.