കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ ആരോഗ്യ സേവന ഡയറക്ടറേറ്റ് പ്രൈസ് മോണിറ്ററിംഗ് ആൻഡ് റിസോഴ്‌സ് യൂണിറ്റിലേക്ക് (PMRU) 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു.
ഒഴിവുള്ള തസ്തികകൾ:
- പ്രോജക്ട് കോ-ഓർഡിനേറ്റർ – 1 ഒഴിവ്
യോഗ്യത: ഫാർമസിയിൽ ബിരുദം നേടിയതും ഫാർമ സക്ടറിൽ കുറഞ്ഞത് 2 വർഷത്തെ അനുഭവമുള്ളതും. മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന.
പ്രതിമാസ ശമ്പളം: ₹45,000 - ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – 1 ഒഴിവ്
യോഗ്യത: ഫാർമസിയിൽ ബിരുദം, ഫാർമാ മേഖലയിലുള്ള അനുഭവം.
പ്രതിമാസ ശമ്പളം: ₹25,000 - ഓഫീസ് അസിസ്റ്റന്റ് – 1 ഒഴിവ്
യോഗ്യത: കമ്പ്യൂട്ടറിൽ നല്ല അറിവുള്ള ബിരുദധാരികൾ (MS Office, Word/Excel/PowerPoint, Internet എന്നിവയിൽ പരിചയം).
പ്രതിമാസ ശമ്പളം: ₹15,000
പ്രായപരിധി:
35 വയസ്സുവരെ
അപേക്ഷ നൽകേണ്ട അവസാന തിയതി:
30-06-2025 വൈകിട്ട് 6.00 മണിക്ക് മുമ്പായി
Google Form ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്:
https://forms.gle/g9XpAkti3dccjB7F9
അഭിമുഖത്തിനായുള്ള തീയതിയും ലിങ്കും പിന്നീട് അപേക്ഷകർക്കു മൊബൈൽ നമ്പർ/Email വഴി അറിയിക്കും.
