കിൽത്താൻ :- പ്രശസ്ത സാഹിത്യകാരൻ കെ.ബാഹിർ എഴുതിയ ലക്ഷദ്വീപിൻ്റെ വേരുകൾ തേടി എന്ന യാത്രാവിവരണ ഗ്രന്ഥം കിൽത്താൻ ദ്വീപിലെ മൾട്ടി പർപ്പസ് ഹാളിൽ നടന്ന സെമിനാർ ഓൺ റീഡിംഗ് അവേർ നസ്സ് ഏൻ്റ് ലിറ്റററി മീറ്റ് – 2025 എന്ന പരിപാടിയിൽ വെച്ച് പ്രകാശനം ചെയ്തു. ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീസർ ടി.പി.മുഹമ്മദ് കോയയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.മുതിർന്ന എഴുത്തുകാരൻ കെ.പി. സെയ്തുമുഹമ്മദ് കോയാ (കാത്ത) ആദ്യ കോപ്പി സ്വീകരിച്ചു.
ചടങ്ങിൽ കെ.ബാഹിർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സെയ്തുമുഹമ്മദ് കോയാ, പി.കുന്നി മാഷ് മുൻ ജില്ലാ പഞ്ചായത്ത് അംഗം എന്നിവർ ആശംസാ പ്രസംഗം നടത്തി. സെമിനാറിന് മുന്നോടിയായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലക്ഷദ്വീപ് ആർട്ട് ആൻ്റ് കൾച്ചറൽ ഡിപ്പാർട്ടുമെൻ്റിനു വേണ്ടി പബ്ലിക്ക് ലൈബ്രറി കിൽത്താനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലൈബ്രേറിയൻ ആൻറ് ഇൻഫർമേഷൻ അസിസ്റ്റൻ്റ് ഷഹർബാൻ പി.പി.സ്വാഗതവും മൾട്ടിസ്കിൽ എംപ്ലോയി പി.കെ.ഇസ്ഹാഖ് നന്ദിയും പറഞ്ഞു. സദസ്സിൽ സ്ത്രീ പങ്കാളിത്തം നിറഞ്ഞു നിന്നിരുന്നു.
കോഴിക്കോട് ബുക്ക് ആൻ്റ് പ്രിൻറാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കെ.ബാഹിറിൻ്റെ പന്ത്രണ്ടാമത്തെ പുസ്തകമാണ് ലക്ഷദ്വീപിൻ്റെ വേരുകൾ തേടി.
