എറണാകുളം : ലക്ഷദ്വീപിലേക്ക് അറുത്ത ഇറച്ചി എന്ന് പറഞ്ഞ് കയറ്റി അയക്കുന്ന ഭൂരിഭാഗം ബീഫ് ഇറച്ചിയും സുനാമി ഇറച്ചി എന്ന് വെളിപ്പെടുത്തൽ. കുറഞ്ഞ നിരക്കിൽ കിട്ടുന്ന ഇറച്ചി അറുത്ത ഹലാൽ ഇറച്ചിയല്ലെന്നും അത് ചത്ത മൃഗത്തിൻ്റെ ഇറച്ചിയാണെന്നുമാണ് വെളിപ്പെടുത്തൽ. ഒരിക്കലും ഇപ്പോൾ ദ്വീപിലേക്ക് കയറ്റി അയക്കുന്ന നിരക്കിൽ ഹലാൽ ഇറച്ചി നൽകാനാവില്ലെന്നാണ് വോയിസ്. അറവ് മാടുകൾ ദ്വീപുകളിലേക്ക് കൊണ്ടുവരുന്നത് തടയപ്പെട്ടതോട്കൂടി ഫ്രീസ് ചെയ്ത ഇറച്ചിയെ ആശ്രയിച്ചാണ് ദ്വീപിലെ എല്ലാ അടിയന്തിരങ്ങളും ഇപ്പോൾ നടക്കുന്നത്. ഹലാലായ രീതിയിൽ അറവ് നടത്താത്ത ഇറച്ചി തിന്നൽ ഹറാമായ സമൂഹമാണ് അവരറിയാതെ ചത്ത ഇറച്ചി കൊണ്ട് അടിയന്തിരം നടത്തുകയും മനുഷ്യരെ തീറ്റിക്കുകയും ചെയ്യുന്നത്. മാരക രോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരും ഫുഡ് ഇൻസ്പെക്ടർമാരും ഇറച്ചി വാങ്ങിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷദ്വീപിലേക്ക് വരുന്നത് സുനാമി ഇറച്ചി, ഞെട്ടിപ്പിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്ത്
