യൂത്ത് കോൺഗ്രസ് പുതിയ ലക്ഷദ്വീപ് ഭാരവാഹികളെ നിയമിച്ചു

ന്യൂഡൽഹി ∶ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഉദയ് ഭാനു ചിബ് ഒപ്പുവെച്ച ഉത്തരവനുസരിച്ച് ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് കമ്മിറ്റി പുതിയ ഭാരവാഹികളെ നിയമിച്ചു.

അജാസ് അക്ബർ പ്രസിഡന്റായും, അഡ്വ. അജ്മൽ അഹമ്മദ് ആർ. സീനിയർ വൈസ് പ്രസിഡന്റായും, മുഹമ്മദ് അബ്ദുറഹ്മാൻ ഷിഹാബ് എം വൈസ് പ്രസിഡന്റുമാരുമായും നിയമിതരായി.

പുതിയ ഭാരവാഹികൾ സംഘടനയുടെ വളർച്ചക്കും കോൺഗ്രസ് പാർട്ടിയുടെ ശക്തീകരണത്തിനുമായി തങ്ങളുടെ മുഴുവൻ സമയവും ഊർജ്ജവും വിനിയോഗിക്കുമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ശ്രീ മല്ലികാർജുൻ ഖാർഗെ, ശ്രീമതി സോണിയ ഗാന്ധി, ശ്രീ രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ സംഘടന കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന പ്രതീക്ഷയും പ്രസ്താവനയിൽ പ്രകടിപ്പിച്ചു.