മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു


കിൽത്താൻ റൈഞ്ചിൻ്റെ കീഴിലുള്ള സമസ്ത കേന്ദ്ര സുന്നി ബാല വേദി ( SKSBV ) യുടെ നേതൃത്വത്തിൽ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് മദ്രസാ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
റൈഞ്ച് വൈസ് പ്രസിഡൻ്റ് തൗഫീഖ് റഹീമി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കിൽത്താൻ നാഇബ് ഖാളി ഉസ്താദ് മുഹമ്മദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. SKSBV കൺവീനർ മജീദ് ബാഖവി സ്വാഗതവും കിൽത്താൻ ദ്വീപ് SHO ശൗഖ് സർ ഉദ്ഘാടനവും ചെയ്തു. വിദ്യാർത്ഥികളുടെ വളർച്ചക്കും ഉയർച്ചക്കും നിധാനമായ കാര്യങ്ങൾ പങ്ക് വെച്ച് കൊണ്ട് പ്രഗൽഭ പ്രഭാഷകനും ചിന്തകനും മോട്ടിവേറ്ററുമായ ഉസ്താദ് അബ്ദുല്ലാ സലിം വാഫി വിഷയാവതരണം നടത്തി.
SKSSF ലക്ഷദ്വീപ് ജില്ലാ സെക്രട്ടറി ശബീറലി ഫൈസി, റഹ്മത്തുൽ ഇസ്ലാം മദ്രസാ സെക്രട്ടറി ശുക്കൂർ സാഹിബ് എന്നിവർ  ആശംസകളും നേർന്നു. ബദ്രിയ മദ്രസ, ഹിദായത്തുൽ ഇസ്ലാം മദ്രസ, ദാറുത്തഅലീമുൽ ഇസ്ലാം മദ്രസകളിലെ മാനേജ്മെൻ്റും ഉസ്താദുമാരും യോഗത്തിൽ പങ്കെടുത്തു. ഓരോ മദ്രസകളിലേക്കുമുള്ള Name ബോർഡും മദ്രസാ details അടങ്ങിയ ഫ്ലക്സ് ബോർഡും റൈഞ്ച് സമർപ്പിച്ചു. യോഗത്തിൽ  SKSBV ചെയർമാൻ അമീർ അസ്ഹരി നന്ദിയും അറിയിച്ചു.