മൈനർ ദ്വീപുകളിലെ വിദ്യാഭ്യാസ നിലവാരം മേജർ ദീപുകളെക്കാൾ ഉയർന്നതെന്ന് എജുക്കേഷൻ ഓഫീസർ

കവരത്തി: മൈനർ ദ്വീപുകളിലെ വിദ്യാഭ്യാസ പെർഫോമൻസ് മേജർ ദ്വീപുകളേക്കാൾ മികച്ചതാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. അതിനാൽ മേജർ ദ്വീപുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണ് എന്ന് വിദ്യാഭ്യാസ ഓഫീസർ ഇ. രവീന്ദ്രനാഥൻ പറഞ്ഞു.

കവരത്തിയിൽ നടന്ന സിബിഎസ്ഇ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും ക്ലാസ്സ് മുറിയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സെക്രട്ടറി അവനീഷ് കുമാർ IAS നിർവഹിച്ചു. Eo കെ കെ ഷാനവാസ്‌ സ്വാഗതം പറഞ്ഞു. മിനിസ്ട്രി ഓഫ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ (യു.ടി.) ഡോ. മുഖേഷ് ശർമ്മ IES മുഖ്യാതിഥിയായിരുന്നു. സിബിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ തുശാര കെ കോഴ്സ് ബ്രിഫിംഗ് നൽകി.

പ്രിൻസിപ്പൽ ഡയറ്റ് & എഡ്യൂക്കേഷൻ ഓഫീസർ (ഡി.പി.) സി. രാജേന്ദ്രൻ വോട്ട് ഓഫ് താങ്ക്സ് നിർവഹിച്ചു.

വിദ്യാഭ്യാസ വകുപ്പ് സിബിഎസ്ഇയുമായി സഹകരിച്ചാണ് ലക്ഷദ്വീപ് അധ്യാപകർക്കായി ഈ പരിപാടി സംഘടിപ്പിച്ചത്. ലക്ഷദ്വീപിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളുകളിലെ നാല്പതോളം അധ്യാപകർ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു. മിനിക്കോയിലെ അധ്യാപകർക്ക് യാത്രാസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ആരും പങ്കെടുത്തിട്ടില്ല.