മെഡിക്കൽ ഓഫീസർമാർക്കും ഡെന്റൽ സർജന്മാർക്കും സ്ഥലം മാറ്റം

കവരത്തി: ലക്ഷദ്വീപ് ആരോഗ്യ ഡയറക്ടറേറ്റ് മെഡിക്കൽ ഓഫീസർമാരുടെയും ഡെന്റൽ സർജന്മാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറക്കി. കടമത്ത് ദ്വീപിൽ ജോലി ചെയ്യുന്ന സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുറഹ്മാന് അമിനിയിലേക്കാണ് സ്ഥലംമാറ്റം. മരണമടഞ്ഞ ഡോ. മുഹമ്മദ് കോയാൻ്റെ ഒഴിവിലേക്കാണ് സ്ഥലം മാറ്റം. ചെത്ത്ലാത്തിൽ നിന്നും ഡോ. ദിൽഷാദിനെ കടമത്തിലേക്കും ഡോ. ഐശാ ബീഗം സുഹ്റായെ മിനിക്കോയിൽ നിന്നും ചെത്ത്ലാത്തിലേക്കും ഡോ. നസീതായെ കിൽത്താനിൽ നിന്നും അഗത്തിയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡെന്റൽ സർജൻ വിഭാഗത്തിൽ ഡോ. ബി.എം. അസികാബി കടമത്തിൽ നിന്ന് മിനിക്കോയിലേക്കും, ഡോ. സാജിദ ബി അബ്ദുല്ല മിനിക്കോയിയിൽ നിന്ന് കിൽത്താനിലേക്കും, ഡോ. ഹംനാസ് ബീഗം പി.പി. കിൽത്താനിൽ നിന്ന് കടമത്തിലേക്കുമാണ് സ്ഥലംമാറ്റം.