കവരത്തി: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും പൊതുപ്രയോജനാർഥം ഏറ്റെടുക്കാനായി ലക്ഷദ്വീപ് ഭരണകൂടം നീക്കം ആരംഭിച്ചു. 91700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂമിയും ഏറ്റെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ, തന്ത്രപരമായ ഏജൻസികൾക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതെന്ന് ഭരണകൂടം പറയുന്നു. ദ്വീപിന്റെ തന്ത്രപരമായ സ്ഥാനം, അതിന്റെ ദേശീയ സുരക്ഷാ പ്രസക്തി, സിവിലിയൻ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട അന്തർലീനമായ ലോജിസ്റ്റിക്കൽ, ഭരണപരമായ വെല്ലുവിളികൾ എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്.
ലക്ഷദ്വീപ് ഭരണകൂടം ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും പൊതു ആവശ്യത്തിനായി ഏറ്റെടുക്കാൻ നീക്കം ആരംഭിച്ചതിനെതിരെ ദ്വീപിലെ ജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നു.
ബിത്ര ദ്വീപ് മുഴുവൻ ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം
