പൊതുജന സമരത്തിനെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ ഗുണ്ടാ വിളയാട്ടം

അഗത്തി :- നടപ്പ് വിദ്ധ്യാഭ്യാസ നയങ്ങളിൽ ഒരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ നടത്തുന്ന കൈകടത്തലുകൾക്കെതിരെ ദ്വീപിലെ സാദാരണക്കാരായ രക്ഷകർത്താക്കൾ നടത്തുന്ന സമാധാനപരമായ സമരങ്ങളെ ലാത്തി കാട്ടിയും ഭീഷണി മുഴക്കിയും അടിച്ചമർത്താൻ ശ്രമിക്കുന്ന ലക്ഷദ്വീപ് പോലീസിൻ്റെ ഗുണ്ടാ വിളയാട്ടം പ്രതിശേധാർഹമാണെന്ന് അമിനി വേക്കപ്പ് ലാപ്പ് ദ്വീപു ഡയറിയോട് പറഞ്ഞു. ഒരു ന്യൂനപക്ഷ ഭാഷയെ നശിപ്പിക്കാനും ദ്വീപിലെ വിദ്യാഭ്യാസ സന്തുലിതാവസ്ത തകർക്കാനും ലക്ഷ്യമിട്ടുള്ള അഡ്മിനിസ്റ്റേഷൻ്റെ നടപടികൾ അപലപനീയമാണ്. അഡ്മിനിസ്റ്റേഷൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്യുന്നത് മൗലികാവകാശമാണെന്നിരിക്കെ അതിനെ തൻ്റെ പോലീസ് അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് തീർത്തും പ്രതിശേതപരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.