ദ്വീപ് ജനതയുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് NCP (SP)

കവരത്തി:
തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ആരോഗ്യ മേഖലയുടെ അപാകതകൾ, ഗതാഗത സംവിധാനത്തിലെ തടസ്സങ്ങൾ, തദ്ദേശ ജനാധിപത്യ സ്ഥാപനങ്ങളുടെ അഭാവം, പാട്ടത്തിന് എടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തത് തുടങ്ങി ലക്ഷദ്വീപ് ജനത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് NCP (SP) ലക്ഷദ്വീപ് സംസ്ഥാന ഘടകം അഡ്മിനിസ്ട്രേറ്ററുടെ അഡ്വൈസറിനു കത്ത് സമർപ്പിച്ചു.

ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളിൽ നീണ്ടുനിൽക്കുന്ന അനാസ്ഥ തുടർന്നാൽ വലിയ സാമൂഹിക പ്രതിസന്ധികൾക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപ് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളും വികസനാവശ്യങ്ങളും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം ഗൗരവമായ ഇടപെടൽ നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.