കിൽത്താൻ സ്കൂളിൽ ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, എന്നിവ ഉദ്ഘാടനം ചെയ്തു

കിൽത്താൻ:
കിൽത്താൻ ദ്വീപിലെ ഗവൺമെന്റ് സീനിയർ സെക്കന്ററി സ്കൂൾ, ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് എം.പി. ലാഡ് (18-ാം ലോക്‌സഭ) ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളും ഡിജിറ്റൽ പഠന ഉപകരണങ്ങളും ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് ഇന്ന് ഉദ്ഘാടനം ചെയ്ത്‌ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.

എം.പി. ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്‌കീം (MPLADS) പ്രകാരം അനുവദിച്ച പദ്ധതിയിൽ ലാപ്‌ടോപ്പുകൾ, ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവ ഉൾപ്പെടുന്നതാണ്. ഏകദേശം 13.60 ലക്ഷം രൂപ ചെലവഴിച്ചാണ് കിൽത്താൻ ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും സാങ്കേതികവിദ്യാധിഷ്ഠിത പഠന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് എം.പി. വ്യക്തമാക്കി. ചടങ്ങിൽ ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും രാഷ്ട്രീയ നേതാക്കളും എസ്.എം.സി.ചെയർമാൻമാരും പങ്കെടുത്തു.