ചെത്തലത്ത്: ചികിത്സയ്ക്കായി എയർ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സമയത്ത് ലഭിക്കാതെ ചികിത്സ മുടങ്ങി മരണപ്പെട്ട ചെത്തലത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ (DYFI) ചെത്തലത്ത് യൂണിറ്റ് സെക്രട്ടറി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്ക് നിവേദനം നൽകി.
“ഒരു നാടിന്റെ ഏറ്റവും വലിയ ഐശ്വര്യം അവിടത്തെ ആരോഗ്യ മേഖലയാകേണ്ടതാണെന്നും, രോഗികൾക്ക് വേണ്ടിയുള്ള ഹെലികോപ്റ്റർ സർവീസുകൾ ഉദ്യോഗസ്ഥർക്കും വിഐപി കൾക്കും വേണ്ടി ചുരുക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും” ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ചികിത്സാ സൗകര്യങ്ങൾ ലഭിക്കാത്തത് പോലുള്ള സാഹചര്യങ്ങളിൽ പൗരന്മാർക്ക് നേരിടേണ്ടി വരുന്ന ദുരിതം മറികടക്കാൻ, ഭരണകൂദം ഉടൻ നടപടി സ്വീകരിക്കണമെന്നും, കാദർ കോയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
“മരണത്തിനിടയാക്കിയ ഉത്തരവാദിത്വം ഭരണ സംവിധാനത്തിന്റേതാണ്. അതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്,” DYFI ചെത്തലത്ത് യൂണിറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി എയർ ആംബുലൻസ് സേവനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ കർശന നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കാദർ കോയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം ഡിവൈഎഫ്ഐ
