എ. കുഞ്ഞി അഹ്‌മദ് ഹാജി മരണപ്പെട്ടു

കൊച്ചി: കിൽത്താൻ ദ്വീപിൽ അറക്കലചെറ്റ കുഞ്ഞി അഹ്‌മദ് മാസ്റ്റർ (ഇയ്യക്വ) എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

ദീർഘകാലം ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം, അനവധി വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യസം പകർന്നു നൽകി. വിരമിച്ച ശേഷം കിൽത്താൻ തർബിയത്തുൽ ഇസ്ലാം മദ്രസയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായി.

കുറേക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്ന കുഞ്ഞി അഹ്‌മദ് മാസ്റ്റർ, നല്ലൊരു വായനക്കാരനും ആയിരുന്നു. എറണാകുളം തോട്ടത്തുംപള്ളി കബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.