ആന്ത്രോത്ത് ദ്വീപിൽ കഞ്ചാവ് വേട്ട: അഞ്ചുപേർ പിടിയിൽ

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേഷൻ ഹൗസ് ഓഫീസർ ഖലീലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവുമായി അഞ്ചുപേരെ പിടികൂടിയത്. ഇതിൽ രണ്ട് പേരുടെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തതോടൊപ്പം ബന്ധപ്പെട്ട വകുപ്പു പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രാദേശിക തലത്തിൽ മയക്കുമരുന്ന് ലഹരി ഉപയോഗം കൂടിയിട്ടുണ്ടെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്. ദ്വീപിലെ സമാധാനം നിലനിർത്തുന്നതിനും യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനും ഇത്തരം റെയ്ഡുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.