അഗത്തി: അഗത്തി ദ്വീപിൽ കച്ചേരി ജെട്ടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ വലിയ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം.
തീപിടുത്തം സ്ഥിരീകരിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചെങ്കിലും അതിനകം ഹോട്ടലുകൾ കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഫയർ ഫോഴ്സ് എത്താൻ വൈകിയത് അഗ്നിബാധയുടെ വ്യാപ്തി കൂടുതൽ അപകടകരമാകാൻ കാരണമായെന്നാണ് ആളുകളുടെ പരാതി.
തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനകൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.
