കിൽത്താൻ ദ്വീപിൽ വെച്ച് ഒക്ടോബർ 14 മുതൽ 25 വരെ നടത്തപ്പെടുന്ന ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൻറെ ലോഗോ പ്രകാശനം വ്യസ്ഥത കൊണ്ട് ജന ശ്രദ്ധ നേടി. കിൽത്തനിൽ എത്തിയ ലക്ഷദ്വീപ് പാസഞ്ചർ കപ്പലായ എം. വി കൊറൽസ് എന്ന കപ്പലിൽ വെച്ചാണ് ലോഗോ പ്രകാശനം നടന്നത്. ഗവണ്മെന്റ് സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. സറീന ടീച്ചർ കപ്പൽ ക്യാപ്റ്റൻ മദൻ ദാമോദരൻറെ സാന്നിധ്യത്തിൽ വെച്ച് പ്രകാശനം ചെയ്തു. ലക്ഷദ്വീപ്പിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രകാശന കർമ്മം നടക്കുന്നത്. തീരത്ത് എത്തിയ കപ്പലിൽ നിന്ന് പുറത്തേക്ക് ഇറക്കി കൊണ്ടാണ് പ്രകാശനം നടന്നത്. ഇത് വീക്ഷിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തീരത്തണഞ്ഞു. കപ്പലിൽ കിൽത്താൻ പൊലീസ് എസ്. ഐ. ശ്രീ. ഷൌക്ക് ഉം മറ്റ് ഉദ്യോഗസ്ഥരും പ്രകാശനത്തിൻറെ ഭാഗമായി എത്തി.
ലക്ഷദ്വീപിലെ 10 ദ്വീപുകളിൽ നിന്നായി 800 ഓളം കായിക തരങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. കിൽത്താൻ ദ്വീപ് സ്വേദേശി ബീഗം രിസാനയാണ് ഒഫീഷ്യൽ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
LSG ലോഗോ പ്രകാശനം കപ്പലിൽ നിർവ്വഹിച്ച് ജന ശ്രദ്ധ നേടി
